അന്നം മുട്ടിച്ചും കൊല്ലാകൊല ചെയ്തും..പക തീർത്ത് സർക്കാർ.." പ്രതിഷേധം കൊണ്ട് കളം നിറച്ച് പോരാട്ടത്തിനുറച്ച് ഓർഡിനറി കേരള കൂട്ടായ്മയും

തിരുത്തൽ വാദി ✍️

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള കേസിൽ തുടർ നടപടികൾ വൈകിച്ചും കുറ്റാരോപിതനായ ഡ്രൈവർ യദുവിനെ ജോലിയിൽ തിരിച്ചെടുക്കാതെയും നിഷേധാത്മ നിലപാട് സ്വീകരിച്ച് സംസ്ഥാനസർക്കാരും ഗതാഗത വകുപ്പും.
മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിൽ വാക്കേറ്റത്തിന് വഴി വെച്ച സംഭവങ്ങൾ അന്വേഷിച്ച് നടന്ന കേരള പോലീസ് മേയർ പറഞ്ഞത് കള്ളമാണെന്ന് തിരിച്ചറിഞ്ഞതിനാലാവാം തുടർ നടപടികൾ നീട്ടികൊണ്ട് പോകുന്നതും..

സംഭവത്തിൽ തിരുവനന്തപുരം ജില്ലയിലും സംസ്ഥാനത്ത് ആകെയും പാർട്ടിക്ക് ഉണ്ടായ നാണക്കേടു മറയ്ക്കാൻ ഒരു സിനിമ നടിയെ കൂടി ഇടത് കേന്ദ്രങ്ങൾ രംഗത്ത് ഇറക്കിയെങ്കിലും ഇപ്പോൾ നടിയോ ന്യായികരിക്കാൻ ക്യാപ്സ്യൂളുമായി സൈബർ ഗുണ്ടകളോ രംഗത്തില്ല. 

നിരോധിത പുകയില ഉൽപ്പന്നം, കൈകൊണ്ട് അശ്ലീല ആംഗ്യം,.. തുടങ്ങിയ കഥകൾ നീണ്ടുനിൽക്കാതെ വന്ന സാഹചര്യത്തിലും..എല്ലാ കേസിലും എന്നപോലെ പ്രത്യേകിച്ച് ' പാർട്ടി പ്രതിക്കൂട്ടിലാകുന്ന സാഹചര്യത്തിൽ ഇരകളെ വേട്ടയാടി ഇല്ലായ്മ ചെയ്യുക എന്ന സമീപനമാണ് ഈ വിഷയത്തിലും സ്വീകരിക്കുന്നത്.. 

സംഭവത്തെ തുടർന്ന് ജോലിയിൽ നിന്ന് താത്കാലികമായി പുറത്താക്കിയ യദുവിനെ ഇതുവരെ തിരിച്ചെടുക്കാത്തത് ഈ പക പോക്കലിന്റെ ഭാഗമാണ് എന്ന് മനസിലാക്കാൻ പാഴൂർ  പടിപ്പുര വരെ പോകേണ്ടതില്ല.

ഒരു തൊഴിൽ ചെയ്താൽ കൂലി ചോദിച്ചു മേടിക്കാനുള്ള അവകാശം ഈ നാട്ടിൽ ഉണ്ടാക്കിത്തന്ന പഴയ കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ അല്ല ഇന്നത്തെ നേതാക്കൾ.. അവർ രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് ഒരേസമയം തിരക്കൊന്നും വേട്ടക്കാരനോപ്പവും നിൽക്കും.. എന്നിട്ട് അതിന് നിലപാട് എന്ന് പറയുകയും ചെയ്യും  "

മൂടിവെക്കാൻ ശ്രമിക്കുന്തോറും ഉയർന്നു കേൾക്കുന്ന ശബ്ദമാക്കി യദുവിന്റെ വിഷയം സംസ്ഥാനതലത്തിൽ മനുഷ്യാവകാശ പ്രശ്നമായി ഉയർത്തിക്കാട്ടാൻ യദുവിനെ പിന്തുണയ്ക്കുന്നവരുടെ കൂട്ടായ്മ രംഗത്തെത്തി കഴിഞ്ഞു. 

ഇതിനോടകം വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാനും വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബഹുജന പിന്തുണയോടു കൂടി സമരപരിപാടികൾ സംഘടിപ്പിക്കുവാനും ഓർഡിനറി കേരള എന്ന കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ തീരുമാനങ്ങൾ എടുക്കുന്നതായും കമ്മ്യൂണിറ്റി വൃത്തങ്ങൾ അറിയിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !