തീക്കോയി ഗ്രാമപഞ്ചായത്തിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

ഈരാറ്റുപേട്ട:തീക്കോയി ഗ്രാമപഞ്ചായത്തിൽ  2024- 25 വാർഷിക പദ്ധതി പ്രകാരം വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള പ്രോജക്ടുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു.

ഗ്രാമപഞ്ചായത്ത് പദ്ധതികളായ പുരയിട കൃഷി വികസനം, അടുക്കള തോട്ടത്തിന് എച്ച് ഡി പി ഇ ചട്ടി, ഫലവൃക്ഷ തൈ വിതരണം, സ്ഥിരം കൃഷിക്ക് കൂലി ചിലവ് സബ്സിഡി, തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, വാഴക്കന്ന് വിതരണം, വനിതകൾക്ക് സ്വയംതൊഴിൽ പ്രോത്സാഹനം- പശു വളർത്തൽ, മുട്ടക്കോഴി വിതരണം, ധാതുലവണ വിരമരുന്ന് വിതരണം ഉരുൾക്ക്, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, കറവപ്പശുക്കൾക്ക് കാലിതീറ്റ, 

ക്ഷീരകർഷകർ അളക്കുന്ന പാലിന് സബ്സിഡി, എസ്.സി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, എസ് ടി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, എസ് സി വീട് വാസയോഗ്യമാക്കൽ, ബയോബിൻ, ടോയ്ലറ്റ് മെയിന്റനൻസ് ജനറൽ എന്നീ പ്രോജക്ടുകളിലേക്കും ബ്ലോക്ക് പഞ്ചായത്ത് പദ്ധതികളായ  എസ് സി വിദ്യാർത്ഥികൾക്ക് പഠനമുറി, എസ് ടി വിദ്യാർത്ഥികൾക്ക് പഠനമുറി, 

ഭിന്നശേഷിക്കാരായ വനിതകൾക്ക് ഇലക്ട്രിക് വീൽ ചെയർ വിതരണം, ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ വിതരണം, ഗ്രൂപ്പ് ഫാമിംഗ്, ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി, ക്ഷീരകർഷകർക്ക് കാലിത്തീറ്റ സബ്സിഡി എന്നീ പ്രോജക്ടുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.

പൂരിപ്പിച്ച അപേക്ഷകൾ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ  11/07/2024  തീയതി 4 മണിവരെ സ്വീകരിക്കുന്നതായിരിക്കും. കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികളുടെ അപേക്ഷകൾ കൃഷി ഓഫീസിലും മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികളുടെ അപേക്ഷകൾ മൃഗാശുപത്രിയിലും ബാക്കി പദ്ധതികളുടെ അപേക്ഷകൾ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിലും സ്വീകരിക്കുന്നതാണ്.    

അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസിൽ നിന്നോ മെമ്പർമാരുടെ പക്കൽ നിന്നോ 03/07/2024 മുതൽ ലഭിക്കുന്നതാണ്. വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭകൾ ജൂലൈ 13 മുതൽ 23 വരെ വിവിധ വാർഡുകളിൽ ചേരുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി ജെയിംസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !