പാലായിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഈരാറ്റുപേട്ട;  ഈരാറ്റുപേട്ട പാലാ റൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കളത്തൂക്കടവ് കുന്നപ്പള്ളിൽ എബിൻ ആണ് മരിച്ചത്.

പാലാ റോഡിൽ അമ്പാറ അമ്പലം ജങ്ഷൻ സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എബിൻ ജോലിസ്ഥലത്തേയ്ക്ക് പോകും വഴിയാണ് അപകടം.

ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനടയിൽ പാലാ ഭാഗത്തുനിന്നും വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഭരണങ്ങാനത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിൽസക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !