തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മാലിന്യ ശേഖരമായ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗം ഇന്ന് നടക്കും.
രാവിലെ 11.30 ന് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. ശുചീകരണ തൊഴിലാളി ജോയിയുടെ ജീവന് നഷ്ടമായതോടെയാണ് സര്‍ക്കാര്‍ അടിയന്തരമായി യോഗം വിളിച്ചത്. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, ഭക്ഷ്യം, കായികം – റെയില്‍വേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എം എല്‍ എമാരും തിരുവനന്തപുരം മേയറും യോഗത്തില്‍ പങ്കെടുക്കും.ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയില്‍വേ ഡിവിഷണല്‍ മാനേജരും യോഗത്തില്‍ സംബന്ധിക്കും. തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതില്‍ ഈ തോടില്‍ മാലിന്യം അടയുന്നത് പ്രധാനകാരണമാണ്. റെയില്‍വേ പ്രദേശത്ത് മാലിന്യം കുന്നുകൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടയുന്നു.
ശുചീകണ തൊഴിലാളിയുടെ ശരീരം മുങ്ങിയയതോടെയാണ് ഈ തോട്ടില്‍ അടിയുന്ന മാലിന്യത്തിന്റെ ഭീതിതമായ അവസ്ഥ വെളിപ്പെട്ടത്. ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ആരായാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് യോഗം വിളിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.