മുണ്ടക്കയം :കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ 2022-23 സാമ്പത്തിക വർഷ പദ്ധതിയിലുപ്പെടുത്തി ഡിവിഷൻ മെമ്പർ പി ആർ അനുപമയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വകയിരുത്തി മുണ്ടക്കയം ബൈപാസ് റോഡിന് സമീപം പണി കഴിപ്പിച്ചിരിക്കുന്ന ഓപ്പൺ ജിം ന്റെ പ്രവർത്തനം ജൂലൈ 16 ന് 5 മണിക്ക് ആരംഭിക്കുന്നു.
ഡിവിഷനിലെ ത്രിതല സംവിധാനത്തിൽ ഇത് ആദ്യമായാണ് ജിം യഥാർത്യമാകുന്നത്.കെട്ടിട നിർമ്മാണം എഞ്ചിനീയർ വിഭാഗവും ഉപകാരണങ്ങളുടെ സ്ഥാപിക്കൽ സാമൂഹ്യ നീതി വകുപ്പമാണ് നിർവഹിച്ചത്.കൂടുതലായി സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമാക്കിയാണ് ഇതിന്റെ ആരംഭം. കൂടാതെ രാവിലെയും വെകുന്നേര സമയങ്ങളിൽ വരുന്ന ആളുകൾക്കും ഇത് പ്രയോജനപെടുത്താവുന്നതാണ്.ശാരീരികാരോഗ്യയത്തിനുള്ള പത്തിലധികം ഉപകരണങ്ങൾ ആണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ അനുപമ അറിയിച്ചു.
(Shoulder wheel
Sir walker
Manual trade mil
Abdominal board
Seated rowing
Hip Twister
Chest press
Seated calf press
Leg press
Seated calf press)
ജിം വിപുലീകരിക്കുന്നതിനും കൂടുതൽ മനോഹരമാക്കുന്നതിനുമായി തുടർ നിർമ്മാണ പ്രവർത്തനങ്ങൾ പിന്നീട് തുടങ്ങും എന്നുള്ളത് കൊണ്ട് താത്കാലികമായി ജിം തുറന്നു കൊടുക്കുന്നതായും മെമ്പർ അറിയിച്ചു.
പദ്ധതി ഉദ്ഘാടനംബഹു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ വി ബിന്ദു നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കുമാരി രേഖ ദാസ് അധ്യക്ഷത വഹിക്കും. പ്രസ്തുത യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് അജിത രതീഷ് മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീ ജോഷി. മംഗലം വാർഡ് മെമ്പർ ശ്രീമതി ലിസി ജിജി മറ്റ് ജനപ്രതിനിധികൾ. കക്ഷി രാഷ്ട്രീയ പ്രവർത്തകർ പൊതു ജനങ്ങൾ എന്നിവർ പങ്കെടുക്കും.
പൊതു ഇടംആണെന്നുള്ളതിനാൽ അതിന്റ സംരക്ഷണവും സുരക്ഷയും ഇതിന്റെ ഭാഗമാകുന്ന ഓരോ ആളും ശ്രെധിക്കണം.രാവിലെയും വൈകുന്നേരവും വ്യായാമം ചെയുന്നതിനായി ആളുകൾക്ക് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.കാർഡിയോ വർക്കൗട്ടും ചെയ്യുന്നതിനും, സ്ട്രങ്ങ്തനിംഗ് ട്രെയിനിംഗ് ചെയ്യുന്നതിനും സൗകര്യമുണ്ട്.
കുറച്ച് മെഷീനുകൾ കൂടി ഭാവിയിൽ ലഭ്യമാക്കുമെന്നും ജില്ലാപഞ്ചായത്ത് അംഗം അറിയിച്ചു.
ഭാവിയിൽ ജിംന്റെ സുഗമമായ പ്രവർത്തനത്തിന് ഉതകും വിധം മുണ്ടക്കയം പഞ്ചായത്ത്‌ന്റെ നേതൃത്വത്തിൽ കുടുംബശ്രീ മുഖേനയോ വ്യായാമം ചെയ്യുവാൻ എത്തുന്നവരുടെ ഗ്രൂപ്പ് രൂപീകരിച്ചോ ജിംന്റെ മുന്നോട്ടുള്ള പ്രവർത്തനം ഏകോപിപ്പിക്കാവുന്നതാണ്.
ഇത് കൂടാതെ ആളുകളുടെ ആവശ്യം പ്രകരം ബൈപാസ് റോഡ് കൂടുതൽ ആസ്വദകരമാ ക്കുന്നതിനു അപ്പ് സൈക്കിൾ പാർക്ക് നിർമാണത്തിനായി (പുനരുപയോഗ വസ്തുക്കൾ കൊണ്ട് ഉള്ള നിർമ്മിതി)10 ലക്ഷം രൂപ വകയിരുത്തിയതായും.
അതിന്റെ എസ്റ്റിമേറ്റ് നടപടികൾക്ക് തുടക്കമായി pwd ടെ അനുമതിയോടെ പ്രവർത്തനങ്ങൾ എകോപിപ്പിക്കും.എല്ലാവരുടെയും സാന്നിധ്യ സഹായ സഹകരണം ഉണ്ടാവണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ അനുപമ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.