റോം :ഇറ്റലിയുടെ വടക്കൻ വെറോന പ്രവിശ്യയിൽ തൊഴിൽചൂഷണത്തിനിരയായ 33 ഇന്ത്യൻ കർഷകത്തൊഴിലാളികളെ പൊലീസ് മോചിപ്പിച്ചു.
ഇവരെ ചൂഷണം ചെയ്തവർക്ക് 5 ലക്ഷം യൂറോ (ഏകദേശം 4.5 കോടി രൂപ) പിഴ ചുമത്തുകയും ചെയ്തു. പഴത്തോട്ടത്തിലെ ജോലിക്കിടെ യന്ത്രത്തിൽപെട്ട് കൈ അറ്റുപോയ ഒരു ഇന്ത്യക്കാരനെ തൊഴിലുടമ വഴിയിൽ ഉപേക്ഷിക്കുകയും തുടർന്ന് ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്തിരുന്നു.
ഈ സംഭവം ലോകമെങ്ങും ചർച്ചയായതോടെയാണ് അടിമപ്പണി അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. സീസണൽ വർക്ക് പെർമിറ്റിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഇടനിലക്കാരാണ് തൊഴിലാളികളെ എത്തിക്കുന്നത്. 17,000 യൂറോ വാങ്ങിയാണ് ഇവരെ പഴത്തോട്ടത്തിൽ ജോലിക്കു നിയമിക്കുന്നത്.മണിക്കൂറിന് 4 യൂറോ പ്രതിഫലത്തിൽ ദിവസം 12 മണിക്കൂർ വരെ ജോലിയെടുപ്പിക്കും. ഒരു ദിവസംപോലും വിശ്രമം അനുവദിക്കില്ല. സ്ഥിരം വർക്ക് പെർമിറ്റിന് 13,000 യൂറോ വേറെ ആവശ്യപ്പെടും. പണം കൊടുത്താലും ഇവരെ വിട്ടയയ്ക്കുകയോ മെച്ചപ്പെട്ട ജോലിയിലേക്ക് മാറ്റുകയോ ചെയ്യാറില്ലെന്ന് പൊലീസ് പറഞ്ഞു.
കുറ്റക്കാർക്കെതിരെ അടിമത്തം, തൊഴിൽ ചൂഷണം എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇരകൾക്ക് സംരക്ഷണവും ജോലി അവസരങ്ങളും ഉറപ്പാക്കുമെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.