കോട്ടയം:ബിജെപി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന .കെ.സുഭാഷ് രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ കേരള ഉത്തര പ്രാന്തത്തിന്റെ സഹ സമ്പർക്ക പ്രമുഖ് ആയി നിയോഗിച്ചു.
കഴിഞ്ഞ 11 വർഷക്കാലമായി ബിജെപിയിൽ സഹ സംഘടനാ സെക്രട്ടറിയായും പിന്നീട് സംഘടനാ സെക്രട്ടറിയായും പ്രവർത്തിക്കുകയായിരുന്നു.ദേശീയ തലത്തിൽ ബിജെപി ആർഎസ്എസ് ബന്ധത്തിൽ വിള്ളൽ വീണു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പടർന്ന സാഹചര്യത്തിൽ ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭഗവത് പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചത് ദേശീയ തലത്തിൽ തന്നെ വലിയ മാധ്യമ ശ്രദ്ധ ആകർഷിച്ച സംഭവമായിരുന്നു.
ബിജെപി വെക്തി കേന്ദ്രീകരണത്തിലേക്ക് പോകുന്നു എന്ന തരത്തിൽ " ചിലർ സൂപ്പർ മാനാകാൻ ശ്രമിക്കുന്നു എന്നാണ് നരേന്ദ്ര മോദിയെ ഉന്നം വെച്ച് ഭഗവത് പറഞ്ഞു വെച്ചത് " ദേശീയ തലത്തിലുള്ള സംഘ- ബിജെപി ബന്ധം വഷളായ സാഹചര്യത്തിലാണ് കെ സുഭാഷിനെ ആർഎസ്എസ് മടക്കി വിളിച്ചത് എന്നതും ശ്രദ്ധേയമാണ്.
അതേ സമയം ബിജെപി സംസ്ഥാന നേതൃത്വവുമായി അത്ര നല്ല ബന്ധം അല്ലാതിരുന്ന കെ സുഭാഷ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വെച്ച് നടന്ന ബിജെപി നേതാക്കളുടെ വിശാല യോഗത്തിൽ പങ്കെടുക്കാതിരുന്നതും അതൃപ്തിയുടെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്ര മന്ത്രിമാർ ആയപ്പോഴും ബിജെപി സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ താല്പര്യങ്ങൾക്ക് അനുസരിച്ചാണ് ജോർജ് കുര്യൻ കേന്ദ്ര മന്ത്രി ആയതെന്നും, ഇതിൽ വേണ്ടത്ര കൂടിയുലോചനകൾ ഇല്ലാതിരുന്നതും ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറിക്ക് അതൃപ്‌തിക്ക് കാരണമായെന്നും വിലയിരുത്തലുകൾ ഉണ്ട്.
ബിസിനസ് പൊളിറ്റിക്സ് മാത്രം പയറ്റുന്ന ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള അകൽച്ച പല തവണ സുഭാഷ് പരോക്ഷമായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും. സംഘത്തിലേക്കുള്ള തിരിച്ചു പോക്ക് ബിജെപി പ്രവർത്തകരെയും നേതാക്കളെയും ഒരേപോലെ ഞെട്ടിച്ചിരിക്കുകയാണ്.
സംഘടനാ സെക്രട്ടറി മാറുന്ന സാഹചര്യത്തിൽ ബിജെപിക്ക് മറ്റൊരു സംഘടനാ സെക്രട്ടറി ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. ഒരു പക്ഷെ ഇനി ഉണ്ടാകാനുള്ള സാധ്യതയും വിരളമാണ്.
വടി എടുക്കാൻ ആർ എസ് എസ് നിയോഗിച്ച സംഘടനാ സെക്രട്ടറി ഇല്ലാതെ വരുന്ന സാഹചര്യത്തിൽ കേരള ബിജെപിയിൽ വിഭാഗീയത ശക്തമാകുമെന്ന് ഉറപ്പാണ്.
ജോർജ് കുര്യനെ കേന്ദ്ര മന്ത്രി ആക്കിയതിലൂടെ വി മുരളീധരൻ വിഭാഗം വീണ്ടും ദേശീയ തലത്തിൽ പിടി മുറുക്കുമ്പോൾ നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ തുടരുമെന്ന കാര്യവും വ്യക്തമാക്കുകയാണ്..
മികച്ച സംഘാടകരായ ആർഎസ്എസ് നേതൃത്വം ദേശീയതലത്തിൽ ബിജെപിയോട് മുഖം തിരിക്കുകയും. പ്രചാരകരായ നേതാക്കൾ ആർഎസ്എസ് ചുമതലയിലേക്ക് തിരികെ പോകുകയും ചെയ്യുന്ന സാഹചര്യത്തിൽ ബിജെപി കേരള ഘടകത്തിന്റെ നിയമ സഭ സ്വപ്നങ്ങൾ എത്രത്തോളം ഫലം കാണും എന്നത് കണ്ടറിയേണ്ടത് തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.