കോട്ടയം : മദ്യം വാങ്ങി കൊടുക്കാത്തതിന്റെ പേരിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മള്ളുശ്ശേരി ഭാഗത്ത് താഴേപ്പള്ളി വീട്ടിൽ അനന്തു സത്യൻ (26) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് 6:30 മണിയോടുകൂടി അയ്മനം കുടയംപടി ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിന് സമീപം വച്ച് ഇവിടെ സുഹൃത്തുമായി സംസാരിച്ചുകൊണ്ടുനിന്ന മധ്യവയസ്കനെ ചീത്ത വിളിക്കുകയും, കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് ഇയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.ബാറിൽ നിന്നും ഇറങ്ങി വന്ന അനന്തു ഇതിനു സമീപം ഉണ്ടായിരുന്ന മധ്യവയസ്കനോട് മദ്യം വാങ്ങി തരാൻ പറഞ്ഞതിനെ ഇയാൾ നിരസിച്ചിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് അനന്തു മധ്യവയസ്കനെ ആക്രമിച്ചത്.
പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ്.ഐ വിദ്യ, ഷിനോജ്, സി.പി.ഓ മാരായ രാജീവ് കുമാർ, ദിലീപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അനന്തു സത്യന് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.