പത്തനംതിട്ട :ആറന്മുള പള്ളിയോട സേവാസംഘവും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച വഞ്ചിപ്പാട്ട് പഠന കളരി സമാപന സമ്മേളനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു.
പൈതൃക ഗ്രാമമായ ആറന്മുളയിലെ ഏറ്റവും വലിയ പൈതൃക സ്വത്തായ പള്ളിയോടങ്ങൾ പങ്കെടുക്കുന്ന പാർത്ഥസാരഥി ക്ഷേത്രത്തിലെ ആരാചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ ആറന്മുള ഉത്രട്ടാതി വള്ളം കളിയുടെയും വള്ള സദ്യ വഴിപാടുകളുടെയും ജീവതാളം വഞ്ചിപ്പാട്ടാണ് അടുത്ത തലമുറയ്ക്ക് പാരമ്പര്യ തനിമയോടെ പകർന്നു നൽകുന്നതിനായി സംഘടിപ്പിച്ച പഠന കളരിയുടെ സനാപനമാണ് ഇന്ന് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചത്.ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജി, മല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്. ഇലന്തൂർ ബ്ലോക്ക് മെമ്പർ ജിജി ചെറിയാൻ. മല്ലപ്പുഴ പഞ്ചായത്ത് മെമ്പർ സതീദേവി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
പ്രസാദ് ആനന്ത ഭവൻ (സെക്രട്ടറി പള്ളിയോടെ സേവാ സംഘം) സുരേഷ്കുമാർ (പള്ളിയോട സേവ സംഘം വൈസ്പ്രസിഡന്റ്)അജയ് ഗോപിനാഥ് (ജോ. സെക്രട്ടറി പള്ളിയോട സേവാ സംഘം) രമേശ് കുമാർ മാലിമേൽ (ട്രഷറർ) തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.