അയർലണ്ട്:കാൽപന്തു കളിയുടെ മഹാ മാമങ്കത്തിന് അങ്കം കുറിച്ച് Ridiri Cup ഐറിഷ്-മല്ലു ഫുട്‌ബോൾ ടൂർണമെന്റ് സീൻചോയിൽ.
ജൂലൈ 20 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ സീൻചോയിൽ സ്പോർട്സ് കോംപ്ലക്സ്. കോർബാലി. ലിമെറിക്കിൽ മത്സരം നടക്കുമെന്ന് ടൂർണമെന്റ് സംഘാടകർ അറിയിച്ചു.അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 20 ഓളം ടീമുകൾ പങ്കെടുക്കുന്ന ഫുട്‌ബോൾ മത്സരത്തിൽ €2200+, 500+ ക്യാഷ് പ്രൈസും, കാണികൾക്ക് മനസും വയറും നിറയ്ക്കാൻ രുചിയുടെ വൈവിധ്യങ്ങൾ നിറഞ്ഞ ഫുഡ് ട്രക്കും ഒരുക്കിയിട്ടുള്ളതായും ഭാരവാഹികൾ പറഞ്ഞു.
കൂടാതെ കൊച്ചു കുട്ടികൾക്ക് ഉല്ലസിക്കാൻ പാർക്കും, സ്ത്രീകൾക്കും മുതിർന്നവർക്കും സൊറ പറഞ്ഞിരിക്കാൻ താത്കാലിക സീറ്റുകളും ഒരുക്കിയിട്ടുള്ളതായി സംഘാടകർ അറിയിച്ചു.
ആവേശം നിറയ്ക്കുന്ന മത്സരങ്ങളുടെ തൽസമയ സ്ട്രീമിംഗും ഉണ്ടായിരിക്കുന്നതാണെന്നും.
കണ്ണഞ്ചിപ്പിക്കുന്ന കാൽപന്ത് കളിയുടെ മഹേന്ദ്രജാലത്തിലേക്ക് അയർലണ്ടിലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.