തോരാമഴയിൽ,ദുരാവസ്ഥ: വീടിനടിയിൽ ഉറവപൊട്ടി, ടൈൽസിന് ഇടയിലൂടെ ഇരച്ചു കയറി വെള്ളം,

കോഴിക്കോട്: കനത്ത മഴയില്‍ വീടനകത്ത് ഉറവ പൊട്ടി. കോഴിക്കോട് താമരശേരിയില്‍ സ്ഥിതിചെയ്യുന്ന ക്വാർട്ടേഴ്സിലാണ് സംഭവം.

ടൈല്‍സിന് ഇടയിലൂടെ വെള്ളം കയറിയതോടെ വീട് വെള്ളത്തിലാവുകയായിരുന്നു. ഇതോടെ താമസക്കാർ ദുരിതത്തിലായിരിക്കുകയാണ്. വീട്ടിലെ അടുക്കളയും കിടപ്പുമുറിയും ഡൈനിംഗ് ഹാളുമടക്കം വെള്ളത്തില്‍ മുങ്ങി.

ഹോട്ടല്‍ തൊഴിലാളിയായ ഹരികൃഷ്ണനും കുടുംബവുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് ഇവരുടെ വീട്ടില്‍ വെള്ളം ഉയരാൻ തുടങ്ങിയതെന്ന് ഹരികൃഷ്ണൻ പറയുന്നു. നിർത്താതെ പെയ്യുന്ന മഴയെ തുടർന്നാണ് വീടിരിക്കുന്ന ഭൂമിക്കടിയിലെ ഉറവ പൊട്ടിയതെന്നാണ് കരുതുന്നത്.

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. വയനാട്ടില്‍ നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. തൃശൂരില്‍ അഞ്ച് താലൂക്കുകളിലായി 11 ക്യാമ്ബുകള്‍ തുറന്നു. 

വടക്കൻ ജില്ലകളില്‍ മഴ ശക്തമാണ്. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !