തൊടുപുഴ : അനധികൃതമായി ട്രക്കിങിന് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ഇടുക്കിയില്‍ മലമുകളില്‍ കുടുങ്ങി. കര്‍ണാടകയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ 27 വാഹനങ്ങളാണ് കുടുങ്ങിയത്. ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയവരുടെ വാഹനങ്ങള്‍ മഴയെ തുടര്‍ന്ന് തിരിച്ചിറക്കാന്‍ കഴിയാതെ വന്നതോടെയാണ് അവിടെ കുടുങ്ങിയത്.
ഇന്നലെ ഉച്ചയോടെയാണ് 40 പേർ അടങ്ങുന്ന സംഘം 27 ഓളം വാഹനങ്ങളിൽ ട്രക്കിംഗിനായി എത്തിയത്. പുഷ്പകണ്ടത്തെ നാലുമലയിലേക്ക് ഇവർ വാഹനങ്ങളുമായി കയറിപ്പോവുകയായിരുന്നു. ഇരുവശങ്ങളും ചെങ്കുത്തായ മലമുകളിലൂടെ അപകടകരമായ രീതിയിലാണ് വാഹനങ്ങൾ മുകളിലേക്ക് എത്തിച്ചത്. ഉച്ചയ്ക്ക് ശേഷം മഴ ശക്തമായതോടെ വാഹനങ്ങൾ തിരികെ ഇറക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ എത്തി.
കുടുങ്ങിയ വാഹനങ്ങൾ പലതും താഴേക്ക് പോകാതെ കയർ കെട്ടി നിർത്തേണ്ടി വന്നു. തുടര്‍ന്ന്, വാഹനത്തിലുണ്ടായവര്‍ നടന്നിറങ്ങി നാട്ടുകാരോട് സഹായം അഭ്യര്‍ഥിച്ചു. നാട്ടുകാര്‍ തന്നെ ഇവര്‍ക്ക് രാത്രി അടുത്തുള്ള റിസോര്‍ട്ടുകളില്‍ താമസസൗകര്യം ഒരുക്കി. വാഹനങ്ങള്‍ കുടുങ്ങിയ വിവരം അറിഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മഴക്കാലത്ത് ട്രക്കിങിന് നിരോധനം ഏര്‍പ്പടുത്തിയ സ്ഥലത്തേക്കാണ് കര്‍ണാടകയില്‍ നിന്നുള്ള നാല്‍പ്പതംഗ സഞ്ചാരികള്‍ എത്തിയത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകുവാൻ ഇടുക്കി ജില്ലാ കളക്ടർ തഹസിൽദാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം ഓടിച്ചവർക്കെതിരെയും കർശനമായ നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എസ്പി വിഷ്ണു പ്രദീപും വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.