ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് എ.എ.പിക്ക് പുതിയ പാര്‍ട്ടി ഓഫീസ് അനുവദിക്കപ്പെട്ടു. ല്യുട്ടന്‍സ് ഡല്‍ഹി പ്രദേശത്താണ് പുതിയ ഓഫീസ്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ സെന്‍ട്രല്‍ ഡല്‍ഹിയില്‍ പുതിയ ഓഫീസിനുള്ള സ്ഥലം അനുവദിച്ചതെന്ന് പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബംഗ്ലാവ് നമ്പര്‍ 1, പണ്ഡിറ്റ് രവിശങ്കര്‍ ശുക്ല ലെയ്ന്‍ എന്നാണ് പുതിയ മേല്‍വിലാസം.നേരത്തെ റോസ് അവന്യൂവിലായിരുന്നു എ.എ.പിയുടെ ഓഫീസ്. എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ സ്ഥലം ഉപയോഗിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ഇവിടം ഒഴിയാന്‍ എ.എ.പിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് തങ്ങള്‍ക്ക് ഈ സ്ഥലം ലഭിച്ചത് 2015-ലാണെന്നും അതിന് പിന്നാലെ 2020-ല്‍ മാത്രമാണ് ഹൈക്കോടതിക്ക് അനുവദിക്കപ്പെട്ടതെന്നും പാര്‍ട്ടി കോടതിയെ അറിയിച്ചു.
ദേശീയ പാര്‍ട്ടി അംഗീകാരം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് സമാനമായി എ.എ.പിക്കും സെന്‍ട്രല്‍ ഡല്‍ഹിയില്‍ ഓഫീസ് സ്ഥലം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേന്ദ്രത്തിന്റെ ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസിനെ സമീപിക്കാന്‍ എ.എ.പിയോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. എ.എ.പിക്ക് ഓഫീസ് സ്ഥലം അനുവദിക്കാന്‍ വ്യാഴാഴ്ച വരെയാണ് കേന്ദ്രത്തിന് ഹൈക്കോടതി സമയം അനുവദിച്ചിരുന്നത്.
എ.എ.പിയെ സ്വന്തം ഓഫീസില്‍നിന്ന് പുറത്താക്കാനും തെരുവിലേക്ക് തള്ളാനും ശ്രമങ്ങള്‍ നടന്നിരുന്നെന്ന് മുതിര്‍ന്ന നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. പാര്‍ട്ടിക്ക് ഓഫീസ് അനുവദിക്കുക എന്നത് സാമാന്യമര്യാദയാണ്. എന്നാല്‍ അതിനുവേണ്ടിപ്പോലും ഞങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ടിവന്നു എന്നത് ദൗര്‍ഭാഗ്യകരമായ സംഗതിയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.