തൃശൂര്‍: കേരള സാഹിത്യ അക്കാദമി 2023-ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹരിത സാവിത്രിയുടെ സിന് മികച്ച നോവല്‍. കല്പറ്റ നാരായണന്റെ 'തെരഞ്ഞെടുത്ത കവിതകള്‍' കവിതാവിഭാഗത്തിലും എന്‍. രാജന്റെ 'ഉദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്' ചെറുകഥാവിഭാഗത്തിലും പുരസ്കാരങ്ങള്‍ നേടി.
നാടകം ഗിരീഷ് പി.സി പാലം (ഇ ഫോര്‍ ഇഡിപ്പസ്) സാഹിത്യവിമര്‍ശം പി. പവിത്രന്(ഭൂപടം തലതിരിക്കുമ്പോള്‍), വൈജ്ഞാനികസാഹിത്യം ബി. രാജീവന്(ഇന്ത്യയെ വീണ്ടെടുക്കല്‍), ജീവചരിത്രം കെ. വേണു( ഒരന്വേഷണത്തിന്റെ കഥ), യാത്രാവിവരണം നന്ദിനി മേനോന്(ആംചോ ബസ്തര്‍), വിവര്‍ത്തനം എ.എം ശ്രീധരന്(കഥാകദികെ), ബാലസാഹിത്യം ഗ്രേസി(പെണ്‍കുട്ടിയും കൂട്ടരും), ഹാസസാഹിത്യം സുനീഷ് വരനാട് (വാരനാടന്‍ കഥകള്‍) എന്നിവര്‍ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം കെ.വി കുമാരന്, പ്രേമ ജയകുമാര്‍, പി.കെ ഗോപി, ബക്കളം ദാമോദരന്‍, എം. രാഘവന്, രാജന് തിരുവോത്ത് എന്നിവര്‍ക്ക്.
മികച്ച ഉപന്യാസത്തിനുള്ള സി.ബി കുമാര്‍ അവാര്‍ഡ് കെ.സി നാരായണന്റെ 'മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും', വൈദികസാഹിത്യത്തിനുള്ള കെ.ആര് നമ്പൂതിരി അവാര്‍ഡ് കെ.എന്‍ ഗണേശിന്റെ തഥാഗതന്, വൈജ്ഞാനികസാഹിത്യത്തിനുള്ള ജി.എന്‍ പിള്ള അവാര്‍ഡ് ഉമ്മുല്‍ ഫായിസയുടെ ഇസ്ലാമിക ഫെമിനിസം, ചെറുകഥയ്ക്കുള്ള ഗീതാഹിരണ്യന്‍ പുരസ്കാരം സുനു എ.വിയുടെ ഇന്ത്യന്‍ പൂച്ച, യുവകവിതാ അവാര്‍ഡ് ആദിയുടെ പെണ്ണപ്പന്‍, സാഹിത്യവിമര്‍ശനത്തിനുള്ള പ്രൊഫ.എം അച്യുതന് അവാര്‍ഡ് ഒ.കെ സന്തോഷ്, തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരം പ്രവീണ്‍ കെ.ടി( സീത- എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും) എന്നിവ അര്‍ഹമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.