ദിവസവും വെറും വയറ്റില്‍ മല്ലി വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. മല്ലി വിത്ത് രാത്രി മുഴുവൻ വെള്ളത്തില്‍ കുതിർത്ത് രാവിലെ വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.
ഫൈബർ ധാരാളം അടങ്ങിയ ഒന്നാണ് മല്ലി. മല്ലിയിട്ട തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഗുണം ചെയ്യും. മല്ലിയിട്ട വെള്ളം കൊളസ്ട്രോള്‍ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.ചർമത്തിന്റെ ആരോഗ്യത്തിനും മല്ലി സഹായിക്കും. ചർമത്തിലെ വരള്‍ച്ച, ഫംഗല്‍ അണുബാധകള്‍ എന്നിവയെ തടയാനും ആർത്തവസമയത്തെ വയറുവേദനയെ തടയാനും മല്ലി വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉയർന്ന രക്തത്തിലെ പഞ്ചസാര ടൈപ്പ് 2 പ്രമേഹത്തിനുള്ള അപകട ഘടകമാണ്. മല്ലി ചില എൻസൈമുകളെ സജീവമാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാര കുറയ്ക്കും.
മല്ലിയില്‍ ടെർപിനീൻ, ക്വെർസെറ്റിൻ, ടോക്കോഫെറോള്‍ തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. മല്ലിയില്‍ അടങ്ങിയിട്ടുള്ള ആൻ്റിഓക്‌സിഡൻ്റുകള്‍ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
മല്ലി വെള്ളത്തില്‍ കലോറി കുറവാണ്. മാത്രമല്ല, ഭക്ഷണത്തിന് മുമ്പ് ഇത് കഴിക്കുന്നത് അമിതമായ ഭക്ഷണം കഴിക്കാനുള്ള നിങ്ങളുടെ ആഗ്രഹം കുറയ്ക്കാനും സഹായിക്കും. ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങള്‍ മല്ലിയില്‍ അടങ്ങിയിട്ടുണ്ട്. പതിവായി മല്ലി വെള്ളം കുടിക്കുന്നത് ഹൃദ്രോഗത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
ആൻ്റിഓക്‌സിഡൻ്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്നതിനാല്‍ മല്ലിയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കാൻ ഇത് സഹായിക്കും. മല്ലിയിലെ ആൻ്റിഓക്‌സിഡൻ്റുകള്‍ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും മുഖക്കുരു, എക്‌സിമ തുടങ്ങിയ ചർമ്മപ്രശ്‌നങ്ങള്‍ തടയുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.