വിയന്ന: നാലു പതിറ്റാണ്ടിനിടെ ആദ്യമായെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ ആഘോഷത്തോടെ വരവേറ്റ് ഓസ്ട്രിയ. ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിച്ചാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓസ്ട്രിയ സ്വീകരിച്ചത്.
ദ്വിദിന റഷ്യൻ സന്ദർശനം പൂർത്തിയാക്കിയാണു മോദി ഓസ്ട്രിയ തലസ്ഥാനമായ വിയന്നയിലെത്തിയത്.മോദിക്കായി റിറ്റ്സ് കാൾട്ടൻ ഹോട്ടലിലാണ് ഓസ്ട്രിയൻ ഗായകസംഘം വന്ദേമാതരം അവതരിപ്പിച്ചത്. കലാകാരന്മാർക്കൊപ്പം നിന്നുകൊണ്ടു ദേശീയഗീതം ആലപിക്കുന്ന മോദിയെയും വിഡിയോയിൽ കാണാം.
Austria is known for its vibrant musical culture. I got a glimpse of it thanks to this amazing rendition of Vande Mataram! pic.twitter.com/XMjmQhA06R
— Narendra Modi (@narendramodi) July 10, 2024
രാവിലെയെത്തിയ മോദി ഇന്ത്യൻ സമൂഹത്തെ അഭിവാദ്യം ചെയ്തു. പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലെനുമായും ചാൻസലർ കാൾ നെഹാമ്മെറുമായും മോദി കൂടിക്കാഴ്ച നടത്തും. 1983ൽ ഇന്ദിര ഗാന്ധിയുടെ സന്ദർശനത്തിനുശേഷം ഓസ്ട്രിയയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു മോദി.
ഈ സന്ദർശനം സവിശേഷമാണെന്നു ചിത്രങ്ങൾ പങ്കുവച്ചു മോദി പറഞ്ഞു. ‘‘വിയന്നയിലെത്തി. സവിശേഷതയുള്ളതാണ് ഈ സന്ദർശനം. പങ്കിടുന്ന മൂല്യങ്ങളാലും മികച്ച ഭൂമിക്കായുള്ള പ്രതിജ്ഞാബദ്ധതയാലും നമ്മുടെ രാജ്യങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. ഓസ്ട്രിയൻ ചാൻസലറുമായും ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ചകൾക്കായി കാത്തിരിക്കുന്നു’’– മോദി എക്സിൽ കുറിച്ചു. ഇരുരാജ്യങ്ങളിലെയും വ്യവസായികളെ മോദിയും നെഹാമ്മെറും അഭിസംബോധന ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.