കഠ്‌വയിൽ സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് ;സൈനികരുടെ ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചു

ശ്രീനഗർ: കഠ്‌വയിൽ നടന്ന ഭീകരാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സൈനികർക്ക് നേരെ ആക്രമണം നടന്ന ദിവസം മേഖലയിൽ എത്തിയ ഭീകരർ തോക്കിൻ മുനയിൽ പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഭക്ഷണം തയാറാക്കാനും ഭീകരർ ഇവരോട് നിർദേശിച്ചു. ആക്രമണ സമയത്ത് ഭീകരർ ബോഡി കാമറകൾ ധരിച്ചതായും സൈനികരുടെ ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. പക്ഷേ, സൈനികർ ഇവരെ ധീരമായി നേരിട്ടു.

കഠ്‌വ ജില്ലയിലെ ബദ്‌നോട്ടയ്ക്ക് സമീപം മച്ചേദി ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിനു നേരെ ഭീകരർ ആക്രമണം നടത്തിയത്. വാഹനവ്യൂഹത്തിന് നേർക്ക് ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരർ വെടിയുതിർത്തു. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസർ ഉൾപ്പെടെ അഞ്ച് സൈനികർ ആക്രമണത്തിൽ വീരമൃത്യ വരിച്ചു. പരുക്കേറ്റ അഞ്ച് സൈനികർ ആശുപത്രിയിൽ ചികിത്സയിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !