ഇടുക്കി: സിപിഐ നേതാവ് കെകെ ശിവരാമനെ എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കി.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനപ്രകാരമാണ് നടപടി.
മുന്നണി മര്യാദകള്‍ ലംഘിച്ച് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നുവെന്ന വിമര്‍ശനം എല്‍ഡിഎഫില്‍ നിന്ന് തന്നെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി നീക്കം.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനും എതിരായ കെ കെ ശിവരാമന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതില്‍ സി പി ഐ സംസ്ഥാന നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ശിവരാമന് പകരം ജില്ലാ സെക്രട്ടറി സലിം കുമാറിനായിരിക്കും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുടെ ചുമതല.
പാര്‍ട്ടിക്ക് ജില്ലാ കണ്‍വീനര്‍ സ്ഥാനം ഉള്ള മൂന്ന് ജില്ലകളിലും അതാത് ജില്ല സെക്രട്ടറിമാര്‍ തന്നെ കണ്‍വീനര്‍ ആയാല്‍ മതിയെന്ന സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്നാണ് സിപിഐ വിശദീകരണം.
സംസ്ഥാനത്ത് സിപിഐ, എല്‍ഡിഎഫ് കണ്‍വീനര്‍മാരുടെ ചുമതല വഹിക്കുന്നത് കൊല്ലം,പാലക്കാട്,ഇടുക്കി ജില്ലകളിലാണ്. ഈ മൂന്ന് ഇടങ്ങളിലെ ആളുകളെ മാറ്റാനാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ തീരുമാനമായത്.ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റിയത് എന്നാണ് വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.