വയനാട്: വയനാട് മാനന്തവാടിയിൽ 40 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ദ്വാരക എ യു പി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും വയറിളക്കം പിടിപെട്ടത്.
ചോറും സാമ്പാറും മുട്ടയും ആയിരുന്നു ഉച്ചഭക്ഷണമായി നൽകിയിരുന്നത്. സ്കൂളിലെ ആയിരത്തോളം കുട്ടികൾ ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചിരുന്നു.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.