കൽപ്പറ്റ: മുണ്ടക്കൈ മേഖലയിലുണ്ടായത് വൻ ഉരുൾപൊട്ടലെന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്. ആറുപേർ അവിടെ ഗുരുതരാവസ്ഥയിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ടി.സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.
ജീവിച്ചിരിക്കുന്നവരെയും പരുക്കേറ്റവരെയും എത്രയും വേഗം രക്ഷപ്പെടുത്തുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്.
വായുസേനയുടെ ഹെലികോപ്ടറിനും ദുരന്ത മേഖലയിലേക്ക് എത്താൻ സാധിച്ചില്ല. മോശം കാലാവസ്ഥ കാരണമാണ് ഹെലികോപ്ടറിന് പോലും എത്താൻ സാധിക്കാത്തത്. വൈകിട്ട് 5 മണിയോടെ പ്രദേശത്ത് ഇരുട്ട് പരക്കും. ഇതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാകും. അതിനുമുൻപ് സാധ്യമായതെല്ലാം ചെയ്യണം.
മുണ്ടക്കൈയിൽ രണ്ടു വാർഡുകളിലായി മൂവായിരത്തിനടുത്ത് ജനസംഖ്യയാണുള്ളത്. എല്ലാവരും മുണ്ടക്കൈയിൽ ഇല്ലെങ്കിലും ഇന്നലെ ഈ പ്രദേശത്തുണ്ടായിരുന്നവരുടെ കാര്യത്തിൽ ആശങ്കയുണ്ട്. മുണ്ടക്കൈയിൽ മരണസംഖ്യ വലിയതോതിൽ കൂടാനാണ് സാധ്യത.
മൃതദേഹങ്ങൾ ചാലിയാറിലൂടെ ഒഴുകി നിലമ്പൂരിൽ വരെ എത്തിയെന്ന് വിവരമുണ്ട്. രണ്ട് ഉരുൾപൊട്ടലാണ് ഇവിടെയുണ്ടായതെന്നാണ് വിവരം. പുലർച്ചെ 3 മണിയോടെ ഉണ്ടായ രണ്ടാമത്തെ ഉരുൾപൊട്ടലാണ് ഭീകര ദുരന്തം വിതച്ചത്. ഇതിൽ എല്ലാം തകർന്നിട്ടുണ്ട്. ഈ സമയം ഇവിടെയുണ്ടായവരുടെ കാര്യത്തിൽ വലിയ ആശങ്കയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.