യു.എ.ഇയിലെ മുതിര്‍ന്ന ഇന്ത്യന്‍ പ്രവാസി വ്യവസായി റാം ബുക്‌സാനി അന്തരിച്ചു

യു.എ.ഇയിലെ മുതിര്‍ന്ന ഇന്ത്യന്‍ പ്രവാസി വ്യവസായി റാം ബുക്‌സാനി അന്തരിച്ചു

ദുബായ്: യു.എ.ഇയിലെ മുതിര്‍ന്ന ഇന്ത്യന്‍ പ്രവാസി വ്യവസായി റാം ബുക്‌സാനി (83) ദുബായില്‍ അന്തരിച്ചു. ഐ.ടി.എല്‍. കോസ്‌മോസ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ്.

ഇന്‍ഡസ് ബാങ്ക് ഡയറക്ടര്‍, ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍സ് ഇക്കണോമിക് ഫോറം സ്ഥാപക ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

1959-ലാണ് റാം ബുക്‌സാനി ദുബായില്‍ എത്തുന്നത്. ഇറാഖിന്റെ കുവൈത്ത് അധിനിവേശകാലത്ത് പ്രവാസികള്‍ക്ക് അഭയകേന്ദ്രം ഒരുക്കാനും അവരെ നാട്ടിലെത്തിക്കാനും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.

ദുബായിലെ ഇന്ത്യന്‍ വ്യവസായികളുടെ കാരണവരായി കണക്കാക്കുന്ന റാം ബുക്‌സാനി എഴുത്തുകാരനും നാടക നടനുമാണ്. 28 നാടകങ്ങളില്‍ വേഷമിട്ടു. 'ടേക്കിങ് ദി ഹൈറോഡ്' ആണ് ആത്മകഥ. മലയാള പരിഭാഷ 'നടന്നുതീര്‍ത്ത വഴികള്‍' എന്ന പേരില്‍ മാതൃഭൂമി ബുക്‌സാണ് പുറത്തിറക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network