വിരമിച്ച് ഒരുമാസം കഴിഞ്ഞും ആനുകൂല്യങ്ങള്‍ കിട്ടിയില്ല;പതിനയ്യായിരത്തോളം സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ ആശങ്കയില്‍

ആലപ്പുഴ: വിരമിച്ച് ഒരുമാസം കഴിഞ്ഞും ആനുകൂല്യങ്ങള്‍ കിട്ടാത്തതില്‍ പതിനയ്യായിരത്തോളം സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ ആശങ്കയില്‍. മേയ് 31-നു വിരമിച്ചവരാണ് ഇതിലേറെയും. വിരമിക്കുന്നതിനു മുന്‍പേ കിട്ടേണ്ട ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല.

കമ്യൂട്ടേഷന്‍, ലീവ് സറണ്ടര്‍, പി.എഫ്., ഡെത്ത് കം റിട്ടയര്‍മെന്റ് ഗ്രറ്റിയുഎറ്റി (ഡി.സി.ആര്‍.ജി) എന്നിവയും കിട്ടിയില്ല.സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സിലും ഗ്രൂപ്പ് ഇന്‍ഷുറന്‍സിലും ജീവനക്കാരെ നിര്‍ബന്ധമായാണു ചേര്‍ക്കാറ്. വിരമിക്കുന്നതിനു മുന്‍പേ ഈ തുക കിട്ടേണ്ടതാണ്. ഇന്‍ഷുറന്‍സ് തുക സാധാരണഗതിയില്‍ വകമാറ്റാറുമില്ല. 1,00,000, 50,000, 25,000 എന്നിങ്ങനെയാണ് പല ജീവനക്കാര്‍ക്കും കിട്ടാനുള്ളത്. സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ജില്ലാ ഓഫീസുകളില്‍ തിരക്കുമ്പോള്‍ അലോട്‌മെന്റ് ആയിട്ടില്ലെന്നണ് മറുപടി.

വിരമിക്കുന്നവര്‍ക്ക് 300 ലീവുവരെ സറണ്ടര്‍ ചെയ്യാം. ആ തുകയും നല്‍കിയിട്ടില്ല. പി.എഫ്. ആനുകൂല്യത്തിനുള്ള നടപടി മാസങ്ങള്‍ക്കുമുന്‍പേ പൂര്‍ത്തിയാക്കേണ്ടതാണ്. ജീവനക്കാര്‍ ഒരുമിച്ചു വിരമിക്കുമ്പോള്‍ എ.ജി. ഓഫീസില്‍നിന്ന് അനുമതിയായാകാന്‍ ഒരുമാസംവരെ വൈകാറുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

കേരളാ കോൺഗ്രസ് വാർധക്യ പെൻഷന് അപേക്ഷ കൊടുത്തു സ്ഥലം കാലിയാക്കണം | Shone George | #keralacongrass

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !