ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്.എസ്.എസ്.) സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വിലക്ക് നീക്കി കേന്ദ്ര സര്‍ക്കാര്‍. തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ദീര്‍ഘകാലമായി ഉണ്ടായിരുന്ന വിലക്ക് നീക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
58-വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഭരണഘടനാവിരുദ്ധ ഉത്തരവ് മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞതായി ബി.ജെ.പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പ്രതികരിച്ചു. പാര്‍ലമെന്റില്‍ 1966-ലുണ്ടായ ഗോവധ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് വിലക്ക് വന്നത്.
ലക്ഷങ്ങള്‍ അണിനിരന്ന പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ പോലീസ് വെടിവെപ്പില്‍ നിരവധിപേര്‍ മരിച്ചു. തുടര്‍ന്ന് ഇന്ദിരാഗാന്ധിയാണ് സര്‍ക്കാര്‍ ജീവനക്കാർ ആര്.എസ്.എസ് പരിപാടിയിൽ പങ്കെടുക്കുന്നതിന് വിലക്കിക്കൊണ്ട് ഉത്തരവിട്ടതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ഇതിനെതിരേ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തെ നേതാവായ പ്രിയങ്ക ചതുര്‍വേദി നടപടിയില്‍ പ്രതിഷേധമറിയിച്ചു. ഉത്തരവോടുകൂടി ഇ.ഡി., സി.ബി.ഐ, ഐ.ടി എന്നിവയിലെ ഉദ്യോഗസ്ഥർക്കും മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സംഘിയാണെന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാമെന്ന് അവര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.