തിരുവനന്തപുരം∙ തിയറ്ററില്‍നിന്ന് മൊബൈലില്‍ സിനിമ റെക്കോര്‍ഡ് ചെയ്ത് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ് സംഘം പിടിയില്‍. തിരുവനന്തപുരം ഏരീസ് തിയറ്ററില്‍നിന്നാണ് ഇവരെ പിടിച്ചത്. തമിഴ് സിനിമ ‘രായന്’ മൊബൈലില്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് സംഘത്തെ പിടികൂടിയത്. സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന സംഘം മധുരയില്‍നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.
ടിക്കറ്റെടുത്ത് തിയറ്ററില്‍ കയറി മൊബൈലില്‍ സിനിമ പകര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് സിനിമാ മേഖലയില്‍നിന്നുള്ളവര്‍ നിരന്തരം ആവശ്യം ഉന്നയിക്കുന്നതു കണക്കിലെടുത്തു നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന ചിത്രത്തിന്റെ നിര്‍മാതാവായ സുപ്രിയ മേനോന് കാക്കനാട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
രായന് എന്ന തമിഴ് ചിത്രം പകര്‍ത്തുന്നതിനിടെ ഇന്നലെയാണ് തമിഴ്നാട് സ്വദേശി സ്റ്റീഫനെ പിടികൂടിയത്. തിയറ്റര്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാളെ കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.