മിലോസുമായുള്ള കരാർ 2026 വരെ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്; കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു; മിലോസ് ഡ്രിൻസിച്ച്

കൊച്ചി: മോണ്ടെനെഗ്രോ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ചുമായുള്ള കരാർ 2026 വരെ നീട്ടി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ്. എഫ് സി ടീമിന്റെ വിജയത്തിൽ മിലോസിന്റെ സുപ്രധാന പങ്ക് കാഴ്ചവച്ച അരങ്ങേറ്റ സീസണിന് ശേഷമാണ് മഞ്ഞപ്പട ഈ തീരുമാനമെടുത്തത്.

2023ൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നത് മുതൽ പ്രതിരോധ നിരയിലെ പ്രധാന താരമാണ് 25കാരനായ മിലോസ്. തന്റെ ആദ്യ സീസണിൽ, മിലോസ് 22 മത്സരങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിനായി. 

ഒരു പ്രതിരോധ നായകനെന്ന നിലയിൽ മാത്രമല്ല നിർണായക ഗോളുകൾക്കും സംഭാവന നൽകി, ടീമിനുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യവും പ്രാധാന്യവും എടുത്തുകാണിച്ചു. അദ്ദേഹത്തിന്റെ കളി ശൈലി ആരാധകരിൽ നിന്നും ടീമംഗങ്ങളിൽ നിന്നും ഒരുപോലെ പ്രശംസ നേടി കൊടുത്തിട്ടുണ്ട്.മിലോസിന്റെ കരാർ നീട്ടിയതിലൂടെ ക്ലബ്ബിന്റെ പ്രതിരോധ വിഭാഗം ശക്തിപ്പെടുത്തുന്നതിനും മികച്ച പ്രകടനം നടത്തുന്നവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമുള്ള ക്ലബ്ബിന്റെ സമർപ്പണത്തെ അടിവരയിടുന്നു. 

വരും സീസണുകളിലും ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ മിലോസ് ഒരു അനിവാര്യ സമ്പത്തായി തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഉറപ്പുണ്ട്. "മികച്ച പ്രകടനവും, നേതൃഗുണവും, നിശ്ചയദാർഢ്യമുള്ള ഒരു കളിക്കാരനാണ് മിലോസ്. അദ്ദേഹം ഞങ്ങളോടൊപ്പം തുടരുന്നതിൽ എനിക്ക് സന്തോഷമുണ്ട്, അദ്ദേഹത്തിന്റെ ഒരു നല്ല സീസണിനായി ഞാൻ കാത്തിരിക്കുകയാണ്." ഡ്രിൻസിച്ചുമായുള്ള കരാർ നീട്ടിയതിനെക്കുറിച്ച് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞു. 

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായുള്ള എൻ്റെ ബന്ധം തുടരുന്നത് എനിക്ക് വളരെ എളുപ്പമുള്ള തീരുമാനമായിരുന്നു. ആരാധകരുടെ അഭിനിവേശവും ക്ലബ്ബിൻ്റെ കാഴ്ചപ്പാടും എൻ്റെ അഭിലാഷങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു, തുടർന്നും സംഭാവനകൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ടീമിനെ ഒന്നിലധികം കിരീട വിജയങ്ങളിലേക്ക് നയിക്കുക എന്നതാണ് എന്റെ ലക്ഷ്യം." കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം കരാർ പുതുക്കിയതിനെ കുറിച്ച് മിലോസ് ഡ്രിൻസിച്ച് പറഞ്ഞു. 

സമീപകാലത്ത് ടീം സ്വന്തമാക്കിയ വിദേശ താരം അലക്‌സാണ്ടർ കോഫിനൊപ്പം മിലോസിന്റെ സാന്നിധ്യം പ്രതിരോധം ശക്തിപ്പെടുത്തുമെന്നും ടീമിന്റെ വിജയത്തിന് സംഭാവന നൽകുമെന്നും ക്ലബ് പ്രതീക്ഷിക്കുന്നു. അതേ സമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ അടുത്ത സീസണിൽ ബാറ്ററി.എ ഐ പ്രെസൻറിങ് സ്പോൺസർമാരാകും.

ബാറ്ററി.എ ഐ യുടെ ഗെയിം ടെക് പ്ലാറ്റ് ഫോമിലൂടെ നൂതനമായ ലൈവ് ഗെയിം അനുഭവം ആരാധകർക്ക് ലഭ്യമാകും. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുമായുള്ള സഹകരണത്തിലൂടെ മഹത്തായ അനുഭവമാണ് ലഭ്യമായതെന്ന് ബാറ്ററി .എ ഐ ടീം പ്രതികരിച്ചു. ബാറ്ററി.എ ഐ രാജ്യത്തുടനീളമുള കായികാരാധകർക്കായി തങ്ങളുടെ പുതിയ ഫാന്റസി, സ്പോർട്ട് ന്യൂസ് പ്ലാറ്റ് ഫോമിലൂടെ നവീനാനുഭവം സമ്മാനിക്കുന്നു.

ബാറ്ററി.എ ഐയുടെ മികച്ച ഗെയിം -ടെക് പ്ലാറ്റ്‌ഫോം നൂതനമായ ലൈവ് ഗെയിം അനുഭവം സമ്മാനിക്കുമെന്നും ആരാധകർക്ക് കൂടുതൽ അനുഭവങ്ങളും ക്ലബ്ബിനെ കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ലഭ്യമാക്കുമെന്നും കേരള ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ് പ്രതികരിച്ചു. 

മികച്ച പങ്കാളികളെയാണ് ലഭിച്ചതെന്നും ബാറ്ററി.എഐയുടെ പങ്കാളിത്തത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നതായും പുതിയ സീസണിലേക്ക് പ്രതീക്ഷയോടെ നോക്കുന്നതായും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പറഞ്ഞു.ബാറ്ററി.എഐയുടെ നൂതനമായ ഫാന്റസിയും സ്പോർട്ട്സ് ന്യൂസ് പ്ലാറ്റ്‌ഫോമും രാജ്യത്തുടനീളമുള്ള കായിക ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ടീമുകളുടെ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന വിപ്ലവകരമായ അനുഭവം സാധ്യമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !