മുംബൈ∙ നഗരത്തിൽ കഴിഞ്ഞ ദിവസം മുതൽ പെയ്യുന്ന മഴയിൽ ദുരിതത്തിലായി പൊതുജനം. പലയിടത്തും പൊതുഗതാഗതം തടസപ്പെട്ടു. ദാദർ, വർളി, പരേൽ, മാട്ടുംഗ, മാഹിം, പ്രഭാദേവി ഉൾപ്പെടെയുള്ള മുംബൈയിലെ ജനവാസ മേഖലകളിൽ കനത്ത വെള്ളക്കെട്ടാണു രൂപപ്പെട്ടിരിക്കുന്നത്.
താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കു മഴവെള്ളം കയറി കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
താനെ, മുംബൈ, പാൽഘർ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. തുടർച്ചയായ മഴ കണക്കിലെടുത്തു തീരപ്രദേശങ്ങളിലേക്കു പോകുന്നത് ഒഴിവാക്കണമെന്നു മുംബൈ പൊലീസ് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യമെങ്കിൽ മാത്രം വീടിനു പുറത്തിറങ്ങാനും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാനുമാണു പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
അന്ധേരി സബ്‌വേ അടച്ചു. ദാദർ ഈസ്റ്റ്, മറൈൻ ഡ്രൈവ്, ലോവർ പരേൽ പ്രദേശങ്ങളിൽ വെള്ളക്കെട്ടിനെ തുടർന്നു ഗതാഗതം താറുമാറായി. മുംബൈ വിമാനത്താവളത്തിലെ മോശം കാലാവസ്ഥയെത്തുടർന്നു അമൃത്സറിൽനിന്നു മുംബൈയിലേക്കുള്ള വിയിമാനം അഹമ്മദാബാദിലേക്കു വഴിതിരിച്ചു വിട്ടതായി വിസ്താര എയർലൈൻസ് അറിയിച്ചു.
മുംബൈ, റായ്ഗഡ്, താനെ, രത്നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.