ബെംഗളൂരു :മൊബൈല്‍ ഫോണുകളുടെ കസ്റ്റംസ് തീരുവ 5 ശതമാനം കുറച്ചതിന് പിന്നാലെ ഐഫോണിന് വില കുറയുന്നു. ഐഫോണ്‍ 15 പ്രോയ്ക്കാണ് വിലക്കുറവ്. എന്നാല്‍ ഈ വിലക്കുറവ് ബജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്നാണോ എന്ന് വ്യക്തമല്ല. സെപ്റ്റംബറില്‍ പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറങ്ങാനിരിക്കെ നിലവിലുള്ള മോഡലിന് വില കുറച്ചതാവാനും സാധ്യതയുണ്ട്.
പുതിയ ഐഫോണുകള്‍ക്കൊപ്പം ഐഒഎസില്‍ അവതരിപ്പിക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് 15 സീരീസില്‍ ഐഫോണ്‍ 15 പ്രോയില്‍ മാത്രമാണ് ലഭിക്കുക. ഐഫോണ്‍ 16 അവതരിപ്പിക്കുന്നിന് മുന്നോടിയായി 15 പ്രോയുടെ പ്രചാരം വര്‍ധിപ്പിക്കാനുമുള്ള നീക്കമാവാം.
ആമസോണിലെ നിരക്കനുസരിച്ച്, 1,34,900 വിലയുള്ള ഐഫോണ്‍ 15 പ്രോയ്ക്ക് 1,28,200 രൂപയാണ് വില. 1,59,900 രൂപയുടെ ഐഫോണ്‍ പ്രോ മാക്സിന് 1,51,700 രൂപയാണ് വില. ഐഫോണ്‍ 15 പ്രോയ്ക്ക് 6700 രൂപയാണ് ഡിസ്കൗണ്ട്. 15 പ്രോ മാക്സിന് 8200 രൂപയും കുറച്ചു.
ഇതോടൊപ്പം ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് മോഡലുകള്‍ക്ക് 300 രൂപ കുറച്ചിട്ടുണ്ട്. ഇതോടെ 79900 രൂപയുണ്ടായിരുന്ന ഐഫോണ്‍ 15 ന് 70900 രൂപയും 89,900 രൂപയുണ്ടായിരുന്ന ഐഫോണ്‍ 15 പ്ലസിന് 81900 രൂപയുമാണ് ഇപ്പോള്‍ വില. 59900 രൂപയുള്ള ഐഫോണ്‍ 13 ന് 7810 രൂപ കുറഞ്ഞ് 52090 രൂപയായി. 79900 രൂപയുള്ള ഐഫോണ്‍ 14 ന് ഇപ്പോള്‍ വില 61790 രൂപയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.