ബെയ്ജിങ്:ഭൂമിയിൽ ഏറ്റവും അമൂല്യമായ വസ്തുവാണ് വജ്രം. ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായാണ് വജ്രത്തെ കണക്കാക്കുന്നത്. സൗരയൂഥത്തില്‍ ഭൂമിയുടെ അയല്‍ഗ്രഹമായ ബുധനില്‍ വജ്രത്തിന്റെ വന്‍ശേഖരം തന്നെ ഉണ്ടാകാമെന്നാണ് പുതിയ പഠനം മുന്നോട്ടുവെക്കുന്ന നിരീക്ഷണം.
കാര്‍ബൺ കൂടുതലായുള്ള ബുധന്റെ ഉപരിതലത്തിനുള്ളില്‍ സവിശേഷമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാമെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് ബെയ്ജിങ് സെന്റര്‍ഫോര്‍ ഹൈ പ്രഷര്‍ സയന്‍സ് ആന്റ് ടെക്നോളജി അഡ്വാന്‍സ്ഡ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞനായ യങാവോ ലിന് പറയുന്നു.
സൗരയൂഥത്തിലെ ആദ്യ ഗ്രഹമായ ബുധന്‍ ചുറ്റും കാന്തികക്ഷേത്രമുണ്ടെങ്കിലും അത് ഭൂമിയേക്കാള്‍ ദുര്‍ബലമാണ്. ബുധനില്‍ പലയിടങ്ങളിലായി കാണപ്പെടുന്ന കറുത്ത നിറത്തിലുള്ള പ്രദേശങ്ങളില്‍ കാര്‍ബണിന്റെ മറ്റൊരു രൂപമായ ഗ്രാഫൈറ്റിന്റെ സാന്നിധ്യമുണ്ടെന്ന് നാസയുടെ മെസെഞ്ചര്‍ പേടകം കണ്ടെത്തിയിരുന്നു.
ചുട്ടുപഴുത്ത ലാവ സമുദ്രം തണുത്തുറഞ്ഞാണ് ബുധന്‍ രൂപപ്പെട്ടത് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ബുധനിലെ ഈ ലാവാ സമുദ്രത്തില്‍ സിലിക്കേറ്റും കാര്‍ബണും ധാരാളമായി ഉണ്ടായിരുന്നിരിക്കാം.
മാഗ്മ ക്രിസ്റ്റലൈസേഷനിലൂടെയാണ് ബുധന്റെ ഉപരിതലവും മാന്റിലും രൂപപ്പെട്ടത്. ലോഹം തണുത്തുറഞ്ഞ് കേന്ദ്രഭാഗവും രൂപപ്പെട്ടു. മാന്റിലിലെ താപവും സമ്മര്‍ദ്ദവും കാരണമാണ് കാര്‍ബണ്‍ ബുധന്റെ ഉപരതലത്തിലുള്ള ഗ്രാഫൈറ്റ് രൂപപ്പെട്ടത് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
അതേമയം, ബുധന്റെ മാന്റിലിന് മുന്‍പ് കരുതിയിരുന്നതിനേക്കാള്‍ 50 കിലോമീറ്റര്‍ വരെ ആഴം ഉണ്ടാവാം എന്നാണ് 2019 ലെ ഒരു പഠനം പറയുന്നത്. ഇത് താപനിലയും സമ്മര്‍ദ്ദവും വര്‍ധിക്കുന്നതിനിടയാക്കുമെന്നും അത് കാര്‍ബണ്‍ വജ്രമായി രൂപാന്തരപ്പെടാന്‍ പറ്റിയ സാഹചര്യമാണെന്നും പഠനത്തില്‍ പറയുന്നു.
ഇത് വിശദീകരിക്കുന്നതിനായി ബെല്‍ജിയന്‍, ചൈനീസ് ഗവേഷകര്‍ ചേര്‍ന്ന് ബുധന്റെ ആന്തരിക ഘടന രാസസംയുക്തങ്ങളുടെ സഹായത്തോടെ നിര്‍മിക്കുകയും സമ്മര്‍ദ്ദവും താപവുമേറിയ സാഹചര്യത്തില്‍ വജ്രരൂപീകരണം എങ്ങനെയെന്ന് പരീക്ഷിക്കുകയും ചെയ്തു. ഈ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ 15 കിലോമീറ്റര്‍ സാന്ദ്രതയില്‍ വജ്രശേഖരം ബുധനിലുണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. ലൈവ് സയന്‍സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.