പാലക്കാട്: ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ നാലുപേർ പുഴയുടെ നടുവിൽ കുടുങ്ങി. അഗ്നിശമനസേനയെത്തി നാലുപേരെയും രക്ഷപ്പെടുത്തി. മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയത്.
മന്ത്രി കെ കൃഷ്ണൻകുട്ടി സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.മൂലന്തറ റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നതോടെയാണ് ചിറ്റൂർ പുഴയിൽ ജലനിരപ്പ് ഉയർന്നത്. തുടർന്ന് നാലുപേരും പുഴയുടെ നടുവിൽ കുടുങ്ങുകയായിരുന്നു. നാലുപേരുടെയും ആരോഗ്യനിലതൃപ്തികരമെന്നാണ് വിവരം.
തമിഴ്നാട് സ്വദേശികളാണ് കുടുങ്ങിയത്. പതിവായി തുണി അലക്കുകയും കുളിക്കുകയും ചെയ്യുന്ന സ്ഥലമായിരുന്നു. സാധാരണരീതിയിൽ ആയിരുന്നു വെള്ളം. എന്നാൽ ഡാമിന്റെ ഷട്ടർ തുറന്നതിന് പിന്നാലെ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. ഉടൻ തന്നെ പുഴയുടെ നടുവിലുള്ള ഉയർന്ന സ്ഥലത്ത് കയറി നിൽക്കുകയായിരുന്നു. രക്ഷാപ്രവർത്തകരെത്തി നാലുപേരെയും കരയ്ക്കെത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.