ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിനും അശോക് ഹാളിനും പുതിയ പേര് പ്രഖ്യാപിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ദർബാർ ഹാൾ ഇനി മുതൽ ഗണതന്ത്ര മണ്ഡപം എന്നും അശോക് ഹാൾ അശോക് മണ്ഡപം എന്നും അറിയപ്പെടും.
ദേശീയ പുരസ്കാരങ്ങളടക്കം സമ്മാനിക്കുന്ന രാഷ്ട്രപതി ഭവനിലെ പ്രധാനവേദിയാണു ദർബാർ ഹാൾ. അശോക് ഹാളിലായിരുന്നു പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്.
ഇന്ത്യയുടെ സംസ്കാരവും മൂല്യവും പ്രതിഫലിക്കുന്ന അന്തരീക്ഷം ഒരുക്കാനുള്ള നിരന്തരശ്രമത്തിന്റെ ഭാഗമായാണിതെന്ന് രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ അറിയിച്ചു.
ബ്രിട്ടിഷുകാരുടെയും മറ്റ് ഇന്ത്യൻ ഭരണാധികാരികളുടെയും കാലത്തുള്ള കോടതിയെയും സഭകളെയും ഓർമിപ്പിക്കുന്ന വാക്കാണ് ‘ദർബാർ’ എന്നും പുതിയ ഇന്ത്യയിൽ അതിന് പ്രസക്തി നഷ്ടമായെന്നും രാഷ്ട്രപതി ഭവന്റെ പ്രസ്താവനയിൽ പറയുന്നു.
ഗണതന്ത്രം എന്ന ആശയം ഇന്ത്യൻ സമൂഹത്തിൽ പുരാതന കാലം മുതൽ ആഴത്തിൽ വേരുപിടിച്ചതാണ്. അതുകൊണ്ടുതന്നെ ഗണതന്ത്ര മണ്ഡപം എന്നത് ദർബാർ ഹാളിന് ഏറ്റവും യോജിച്ച പേരായിരിക്കും.
അശോക ഹാളിനെ അശോക മണ്ഡപം എന്ന് പുനർനാമകരണം ചെയ്യുന്നതു ഭാഷാപരമായ ഐക്യം കൊണ്ടുവരുമെന്നും പ്രസ്താവനയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.