ന്യൂഡല്‍ഹി: ജസ്റ്റിസുമാരായ എന്‍. കൊടീസ്വാര്‍ സിങ്ങിനേയും ആര്. മഹാദേവനേയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. കേന്ദ്രനിയമ സഹമന്ത്രി അര്ജുന് റാം മേഘ്വാളാണ് എക്സ് പ്ലാറ്റ്ഫോമില്‍ ഇക്കാര്യം അറിയിച്ചത്. മണിപ്പുരില്‍നിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജിയാണ് കൊടീസ്വാര്‍ സിങ്.
സുപ്രീംകോടതി കൊളീജിയം ഇരുവരേയും കഴിഞ്ഞദിവസം ശുപാര്‍ശ ചെയ്തിരുന്നു. ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. നിലവില്‍ ജമ്മു കശ്മീര്‍ ആന്‍ഡ് ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് കൊടീസ്വാര്‍ സിങ്. മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആര്. മഹാദേവന്.
2023-ലാണ് കൊടീസ്വാര്‍ സിങ് ജമ്മു കശ്മീര്‍- ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. 2025 വരെയായിരുന്നു കാലാവധി. സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കിയതോടെ മൂന്ന് വര്‍ഷം കൂടെ അധികകാലാവധി ലഭിക്കും. ഇരുവരും ചുമതല ഏറ്റെടുക്കുന്നതോടെ സുപ്രീംകോടതി മുഴുവന്‍ ജഡ്ജിമാരുമായി (34) പ്രവര്‍ത്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.