വരാപ്പുഴ(എറണാകുളം): ഗുണ്ടാത്തലവന്റെ വീട്ടില്‍ നടത്തിയ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ കാപ്പ കേസ് പ്രതികളും പിടികിട്ടാപ്പുള്ളികളും ഉള്പ്പ്ടെ നിരവധി കുറ്റവാളികള്‍ എത്തിയെന്ന് വിവരം. ഇവരില്‍ പോലീസിനു കസ്റ്റഡിയിലെടുക്കാനായത് എട്ടുപേരെ മാത്രം.
ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കാപ്പ ചുമത്തി നാടുകടത്തിയ ചേരാനല്ലൂര്‍ സ്വദേശി രാധാകൃഷ്ണന്റെ വീട്ടില്‍ നടത്തിയ പിറന്നാള്‍ ആഘോഷത്തിന് അറുനൂറോളം പേരുടെ ഒത്തുകൂടലാണ് തീരുമാനിച്ചിരുന്നത്.
മുട്ടിനകത്തുള്ള ഓഡിറ്റോറിയത്തിലാണ് ആദ്യം പിറന്നാള്‍ പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിരുന്നത്. പിന്നീടാണ് വരാപ്പുഴ ഒളനാട്ടിലെ വാടകവീട്ടിലേക്ക് മാറ്റിയത്.
ആഘോഷത്തിന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ഗുണ്ടകളടക്കം എത്തുമെന്നും ലഹരിപാര്ട്ടിയുണ്ടാകുമെന്നുമുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു. പാര്‍ട്ടി നടക്കുന്നതിന്റെ തലേന്നുതന്നെ പോലീസ് പരിശോധന ശക്തമാക്കി. വിവരം പോലീസില്‍ നിന്നുതന്നെ ചോര്‍ന്നുകിട്ടിയതിനെ തുടര്‍ന്ന് പലരും പരിപാടിയില്‍നിന്നും വിട്ടുനിന്നു.
കാപ്പ കേസില്‍ നാടുകടത്തിയ ആളുടെ ചിത്രം ഉള്‍പ്പെടെ പതിച്ച പ്രത്യേക ക്ഷണക്കത്ത് അടിച്ചാണ് ബന്ധുക്കളെയും സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരെയും പിറന്നാള്‍ പാര്‍ട്ടിക്ക് ക്ഷണിച്ചത്. ചില പോലീസ് ഉദ്യോഗസ്ഥന്മാര്ക്കും ക്ഷണമുണ്ടായിരുന്നതായാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.