ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്നകാര്യം വ്യക്തമായിക്കഴിഞ്ഞുവെന്ന് സുപ്രീംകോടതി. എങ്ങനെ ചോര്‍ന്നുവെന്നതാണ് ഇനി അറിയാനുള്ളതെന്നും ടെലഗ്രാം പോലെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചോര്‍ച്ചയുണ്ടായതെങ്കില്‍ അതിന്റെ പ്രത്യാഘാതം വ്യാപകമായിരിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
നീറ്റ് യു.ജി പരീക്ഷ സംബന്ധിച്ച 38-ഓളം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടതും, ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ടതും അടക്കമുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബഞ്ച് പരിഗണിച്ചത്.
മറ്റുമാര്‍ഗമൊന്നും ഇല്ലെങ്കില്‍ മാത്രമെ പരീക്ഷ റദ്ദാക്കുന്നകാര്യം പരിഗണിക്കാനാകൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജികളില്‍ വാദംകേള്‍ക്കുന്നത് വ്യാഴാഴ്ച തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.