നാളെ വൈകുന്നേരം അഞ്ചുമണിക്ക് ശബരിമല നടതുറന്ന് അടുത്ത ശനിയാഴ്ച (20.07.2024) രാത്രി 10.00 മണിക്ക് നട അടയ്ക്കും. ഈ ദിവസങ്ങളിൽ ഭക്തർക്ക് ശബരിമലയിലെത്താൻ സാധിക്കുന്ന തരത്തിലാണ് വിവിധ ഡിപ്പോകളിൽ നിന്ന് പ്രത്യേക സർവീസുകൾ കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. ഭക്തർക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികൾ കെഎസ്ആർടിസി പൂർത്തിയാക്കി.
തീർഥാടകർക്ക് പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
കർക്കിടകമാസ പൂജയോടനുബന്ധിച്ച് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഭക്തർക്ക് പമ്പയിൽ എത്താവുന്ന തരത്തിലാണ് കെഎസ്ആർടിസി സർവീസുകൾ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്ന നിലയ്ക്കൽ - പമ്പ ചെയിൻ സർവീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകൾ ഉണ്ടാകും. മുൻകൂട്ടി ബുക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ തൊട്ടടുത്ത യൂണിറ്റുകളിൽ നന്നും സർവ്വീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.