തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ കാണാതായ ജോയിക്കായി തിരച്ചില്‍ തുടരുന്നു.
ഇതുവരെയും പ്രതീക്ഷാവഹമായ ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തില്‍ നാവിക സേനാ സംഘവും രക്ഷാദൌത്യത്തില്‍ പങ്കാളികളാകും. നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം കൊച്ചിയില്‍ നിന്ന് തലസ്ഥാനത്തേക്ക് വൈകീട്ടോടെയെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന് അറിയിച്ചു.
രക്ഷാ പ്രവര്‍ത്തനത്തില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായം തേടി നാവിക സേനയ്ക്ക് കത്ത് നല്‍കുകയായിരുന്നു. 5 മുതല്‍ 10 വരെ അംഗങ്ങളുളള നേവിയുടെ വിദഗ്ധ സംഘമാകും തലസ്ഥാനത്ത് എത്തുക. ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തുണ്ട്.
പുതിയതായി പുതിയ 2 സ്കൂബെ ഡൈവേഴ്സിനെ ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നുണ്ട്. മുന്നില്‍ നിന്നും പിന്നില്‍ നിന്നും ഒരേ സമയമാണ് തെരച്ചില്‍ നടക്കുക. ഡൈവിങ് ടീമിന് പോകാന്‍ കഴിയാത്ത വിധത്തില്‍ മാലിന്യം അടിഞ്ഞ് കിടക്കുകയാണ്. അതിനാല്‍ കനാലിലേക്ക് കൃത്രിമമായി വെള്ളം പമ്പുചെയ്യും. ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും.
സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഹൈ പവര്‍ ക്യാമറ വെച്ചുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് പിന്നില്‍ നിന്നുള്ള തെരച്ചില്‍ നടക്കുന്നത്. വാട്ടര്‍ ലെവല്‍ ആര്‍ട്ടിഫിഷ്യലായി കൂട്ടിയാല്‍ സഹായകരമാകും. ശാസ്ത്രീയമായ രീതിയില്‍ ആലോചിച്ചാണ് ഈ നടപടിയെന്നും മന്ത്രി രാജന് വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.