ലഖ്നൗ: യു.പി.യില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച ബി.ജെ.പി. മുന്‍ എം.എല്‍.എ. ഉദയ്ഭന്‍ കര്‍വാരിയയെ നാലുവര്‍ഷത്തിന് ശേഷം ജയില്‍ മോചിതനാക്കാന്‍ നിര്‍ദേശം. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് ഉത്തരവിറക്കിയത്.
1996-ല്‍ സമാജ്വാദി പാര്‍ട്ടി എം.എല്‍.എ.യായിരുന്ന ജവഹര്‍ യാദവിനെ കൊലപ്പെടുത്തിയ കേസില്‍ 2019 മുതല്‍ ശിക്ഷയനുഭവിച്ചുവരികയായിരുന്നു .ഉദയ്ഭന്‍ കര്‍വാരിയ. ജയിലിലെ നല്ല നടപ്പും മറ്റു കേസുകളില്ലാത്തതും പരിഗണിച്ചാണ് വിട്ടയക്കുന്നതെന്നാണ് വിശദീകരണം. സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് ജവഹര്‍ യാദവിന്റെ ഭാര്യയും നാലുതവണ എം.എല്‍.എ.യുമായ വിജയ്മ യാദവ് അറിയിച്ചു.
ഉദയ്ഭന്നിനെ വിട്ടയക്കണമെന്ന ദയാഹര്‍ജിക്ക് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ അംഗീകാരം നല്‍കിയതോടെ സംസ്ഥാന സര്‍ക്കാര്‍ വെറുതേ വിടാന്‍ ഉത്തരവിറക്കുകയായിരുന്നു. 2023 ജൂലായ് 30 വരെയായി എട്ട് വര്‍ഷവും ഒന്‍പത് മാസവും 11 ദിവസവും ഉദയ്ഭന്‍ ജയിലില്‍ കഴിഞ്ഞതായും സര്‍ക്കാരിന്റെ മോചന ഉത്തരവില്‍ പറയുന്നു.
2019 നവംബര്‍ നാലിന് യു.പി.യിലെ പ്രയാഗ്രാജ് കോടതിയാണ് 55-കാരനായ ഉദയ്ഭാനുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സഹോദരന്മാരായ സുരാജ്ഭന്‍, കപില്‍ മുനി, അമ്മാവന് റാം ചന്ദ്ര എന്നിവര്‍ക്കും ജീവപര്യന്തം തടവ് വിധിച്ചു. 1996-ല്‍ എസ്.പി. എം.എല്‍.എ. ജവഹര്‍ പണ്ഡിറ്റ് എന്നറിയപ്പെടുന്ന ജവഹര്‍ യാദവിനെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷാവിധി.
സഹോദരങ്ങള്‍ക്കെതിരേയുള്ള കൊലപാതകക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2018-ല്‍ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഇതേ കോടതി തള്ളിയിരുന്നു. പിന്നാലെയായിരുന്നു ശിക്ഷാവധി. സുരാജ്ഭന്‍ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുടെ മുന്‍ എം.എല്‍.സി.യും കപില്‍ മുനി പാര്‍ട്ടിയുടെ മുന്‍ എം.പി.യുമാണ്. 2019 മുതല്‍ പ്രയാഗ്രാജിലെ നൈനി സെന്‍ട്രല്‍ ജയിലില്‍ ഉദയ്ഭന്നിനോടൊപ്പം കഴിഞ്ഞുവരികയാണ്.
1996-ല്‍ പ്രയാഗ്രാജിലെ സിവില്‍ ലൈന്‍സ് ഏരിയയില്‍വെച്ചാണ് എസ്.പി. എം.എല്‍.എ. കൊല്ലപ്പെടുന്നത്. ഒരു സംഘം ആളുകള്‍ എ.കെ. 47 ഉപയോഗിച്ച് അദ്ദേഹത്തിന്റെ വാഹനത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ജവഹര്‍ യാദവും ഡ്രൈവര്‍ ഗുലാബ് യാദവും കൊല്ലപ്പെട്ടു.
രാഷ്ട്രീയവും ബിസിനസ് സംബന്ധിയുമായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. എങ്കിലും ഉദയ്ഭന്‍ 2002, 2007 നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രയാഗ്രാജിലെ ബാര സീറ്റില്‍നിന്ന് ബി.ജെ.പി. ടിക്കറ്റില്‍ വിജയിച്ചു. 2017-ല്‍ ഉദയിന്റെ ഭാര്യ നീലം കര്‍വാരിയ മേജ സീറ്റില്‍നിന്നും സഭയിലെത്തി. പക്ഷേ, 2022-ല്‍ എസ്.പി.യുടെ സന്ദീപ് സിങ്ങിനോട് കേവല വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.