മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം; ജില്ലാ കമ്മിറ്റിയംഗത്തിനോട് പാര്‍ട്ടി വിശദീകരണം തേടി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിനോട് പാര്‍ട്ടി വിശദീകരണം തേടി. തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയില്‍ വരെ കടന്ന് ചെല്ലാനുള്ള സ്വാതന്ത്ര്യവും അടുപ്പവും സ്വാധീനവും ഉണ്ടെന്നായിരുന്നു വിമര്‍ശനം. എം. സ്വരാജ് പങ്കെടുത്ത യോഗത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്.

മുതലാളിയുടെ പേര് വെളിപ്പെടുത്താന്‍ സ്വരാജ് ആവശ്യപ്പെട്ടെങ്കിലും ജില്ലാ കമ്മിറ്റിയംഗം തയാറായില്ല. ഇതേ തുടര്‍ന്നാണ് വിശദീകരണം തേടിയത്. ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ പല വിഷയങ്ങളിലും വിമര്‍ശനം ഉണ്ടായി. മകള്‍ക്കെതിരെ മാസപ്പടി ആരോപണം പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിച്ചത് ശരിയായില്ലെന്നാണ് അംഗങ്ങള്‍ വിമര്‍ശിച്ചത്. 

മുഖ്യമന്ത്രിയുടെ മൗനത്തെ പ്രതിപക്ഷം പരമാവധി മുതലെടുത്തു. കോടിയേരി ബാലകൃഷ്ണന്‍ തന്റെ മക്കള്‍ക്കെതിരെ ആരോപണം ഉണ്ടായപ്പോള്‍ സ്വീകരിച്ച നിലപാട് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സമീപനം ഉണ്ടാകാതിരുന്നത് തെറ്റിദ്ധാരണകള്‍ക്കിടയാക്കിയെന്ന് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !