തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി തിരുവനന്തപുരം സബ്കോടതി ജപ്തി ചെയ്തു. ഭൂമിയുടെ വായ്പാ ബാധ്യത മറച്ചുവച്ച് വില്പനയ്ക്കായി അഡ്വാന്‍സ് വാങ്ങിയെന്ന പരാതിയിലാണ് നടപടി. നെട്ടയത്തുള്ള 10 സെന്റ് ഭൂമിയാണ് കോടതി ജപ്തി ചെയ്തത്. തിരുവനന്തപുരം സ്വദേശി ഉമര്‍ ഷെരീഫ് നല്കിയ പരാതിയിലാണ് ഉത്തരവ്.
ഡിജിപിയും ഭാര്യയും ചേര്‍ന്നാണ് പണം വാങ്ങിയതെന്ന് ഹര്ജിക്കാരന് പറഞ്ഞു. അഞ്ച് ലക്ഷം രൂപ ഡിജിപിയുടെ ചേമ്പറിലെത്തി കൈമാറി. 25 ലക്ഷം ബാങ്ക് മുഖേന ഡിജിപിയുടെ ഭാര്യയുടെ അക്കൗണ്ടില്‍ നല്കി. 30 ലക്ഷം രൂപ നല്കിയ ശേഷമാണ് വസ്തുവിന്റെ ബാധ്യതാ വിവരങ്ങള്‍ അറിഞ്ഞത്.
കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഥലത്തിന് ആല്‍ത്തറ എസ്ബിഐ ബ്രാഞ്ചില്‍ 26 ലക്ഷം ബാധ്യതയുണ്ടെന്ന് അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കരാറില്‍ നിന്ന് പിന്മാറുകയുമായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തരാമെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി തരുന്നില്ലെന്നും ഉമര്‍ ഷെരീഫ് പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.