തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ലോകശ്രദ്ധ നേടുന്ന രൂപത്തിലേക്ക് എത്തിയതായി തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ. ഇന്ത്യയിലെ നമ്പർ വൺ തുറമുഖമായി വിഴിഞ്ഞം മാറുന്ന അഭിമാനകരമായ മുഹൂർത്തത്തിലേക്ക് കടക്കുകയാണ്.
തുറമുഖത്തിൻ്റെ ട്രയൽ റൺ ജൂലൈ 12ന് രാവിലെ 10 മണിക്ക് മദർഷിപ്പിന് സ്വീകരണം നൽകി നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിഴിഞ്ഞത്തേക്ക് എത്തുന്ന ആദ്യ മദർഷിപ്പായ സാൻ ഫെർണാൺഡോ ചൈനയിലെ സിയാമിനിൽനിന്ന് പുറപ്പെട്ടു. കപ്പലിൽ 2000 കണ്ടെയ്നറാണ് ഉള്ളത്. 400 മീറ്റർ നീളമുള്ള ഒരു ഭീമൻ കപ്പൽ കൂടി വിഴിഞ്ഞത്തേക്ക് ഏതാനും ആഴ്ചകൾക്കുള്ളിൽ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിൻ്റെ പശ്ചാത്തല സൗകര്യങ്ങളായ 3000 മീറ്റർ ബ്രേക്ക് വാട്ടറിൻ്റെയും 800 മീറ്റർ കണ്ടെയ്നർ ബെർത്തിൻ്റെയും നിർമാണം പൂർത്തിയായി. ചൈനയിൽ നിന്നുള്ള 32ൽ 31 ക്രെയിനുകളും വിഴിഞ്ഞത്ത് എത്തിച്ചു. 1.7 കിലോമീറ്റർ അപ്രോച്ച് റോഡ് നിർമാണം അവസാനഘട്ടത്തിലെത്തി. ഓഫീസ് കെട്ടിട സമുച്ചയം നേരത്തെ ഉദ്ഘാടനം ചെയ്തു. 33 കെവി സബ് സ്റ്റേഷനും 220 കെവി സ്റ്റേഷനും നേരത്തെ സജ്ജമായിരുന്നു. സെക്യൂരിറ്റി ഗാർഡ് ഓഫീസ് സജ്ജമായതായും മന്ത്രി വ്യക്തമാക്കി.
സാൻ ഫെർണാൺഡോ മദർഷിപ്പിൻ്റെ പ്രത്യേകതകൾ
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പൽ
നിർമാണം നടന്നത് 2015ൽ.
300 മീറ്റർ നീളവും 48 മീറ്റർ
ഉയരവുംവിഴിഞ്ഞത്തേക്കള്ള റോഡ് കണക്ടിവിറ്റിയുടെ ഭാഗമായുള്ള ഔട്ടർറിങ് റോഡ് നിർമാണത്തിനായി ചീഫ് സെക്രട്ടറി കൺവീനറായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.വിഴിഞ്ഞത്തേക്ക് 10.7 കിലോമീറ്റർ നീളമുള്ള റെയിൽപാതയാണ് നിർമിക്കുക. ഇതിൽ 9.2 കിലോമീറ്റർ തുരങ്കപാതയാണ്. ഇതുസംബന്ധിച്ച പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങൾ പൂർത്തിയായി. കൊങ്കൺ റെയിൽവേ തയ്യാറാക്കിയ ഡിപിആറിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. പദ്ധതിക്ക് ആവശ്യമായ 5.65 ഹെക്ടർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.