ന്യൂഡൽഹി: നടപ്പുസാമ്പത്തിക വർഷം (2024–25) 6.5 മുതൽ 7% വരെ സാമ്പത്തികവളർച്ചയുണ്ടാകുമെന്ന് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേ. കഴിഞ്ഞ സാമ്പത്തികവർഷമിത് 8.2 ശതമാനമായിരുന്നു.
വിലക്കയറ്റം പൊതുവിൽ നിയന്ത്രണവിധേയമായി. 2022–23ൽ ശരാശരി 6.7 ശതമാനമായിരുന്നത് 2023–24ൽ 5.4 ശതമാനമായി കുറഞ്ഞു. എന്നാൽ ഭക്ഷ്യവിലക്കയറ്റത്തിന്മേൽ ആശങ്ക തുടരുന്നു.
2022–23ൽ 6.6 ശതമാനമായിരുന്നത് 2023–24ൽ 7.5 ശതമാനമായി കൂടി. കാലാവസ്ഥ, വിളനാശം അടക്കമുള്ളവ ഇതിന് കാരണമായി. 2019–20ലെ ഇന്ത്യൻ ജിഡിപിയെക്കാൾ 20% കൂടുതലാണ് 2023–24ലെ ജിഡിപി.
വലിയ സമ്പദ്‍വ്യവസ്ഥകളിൽ ചിലതിനു മാത്രമേ ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നും സാമ്പത്തിക സർവേ വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.