തൃശ്ശൂര്‍: ട്രെയിന്‍ വരുന്നതുകണ്ട് ചാലക്കുടി റെയില്‍വെ പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ നാലുപേര്‍ക്കായി തിരച്ചില്‍ നടത്തുന്നു. ഇതില്‍ ഒരാളെ ട്രെയിന്‍ തട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ 1.30- ഓടെ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം. റെയില്‍ പാളത്തിലൂടെ നടന്നുപോയിരുന്ന നാലുപേരില്‍ ഒരാളെ ട്രെയിന്‍ തട്ടുകയും മറ്റ് മൂന്നുപേര്‍ ചാലക്കുടി പുഴയിലേയ്ക്ക് ചാടുകയും ചെയ്തതായി ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്.
ചാലക്കുടി റെയില്‍വെ സ്റ്റേഷനില്‍നിന്ന് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാല്‍ തിരച്ചില്‍ നടത്താനായില്ല. രാവിലെ അഗ്നിരക്ഷാസേനയും സ്കൂബാ സംഘവും സ്ഥലത്ത് തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. പരിസരത്ത് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പോലീസും അന്വേഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.