പൂച്ചാക്കല്‍(ആലപ്പുഴ): ദളിത് യുവതിക്ക് നേരെ പട്ടാപ്പകല്‍ റോഡിലുണ്ടായ ആക്രമണത്തില്‍ പൂച്ചാക്കല്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15-ാംവാര്‍ഡ് കൈതവളപ്പ് ഷൈജു, ഷൈലേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ അടുവയില്‍ അഞ്ചുപുരയ്ക്കല്‍ നിലാവിനെ(19) ആണ് റോഡില്‍വെച്ച് ഒരുസംഘം ക്രൂരമായി മര്‍ദിച്ചത്. ഈ കേസില്‍ ആറ് പ്രതികളാണുളളത്. ഇവരില്‍ രണ്ടുപേരാണ് ബുധനാഴ്ച പിടിയിലായത്. ഈ സംഭവത്തോടനുബന്ധിച്ച് ഷൈജുവിന്റെ അമ്മ വള്ളി(65)യെ മര്‍ദിച്ച കേസിലും ആറ് പ്രതികളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.