കണ്ണൂര്‍: ഡിവൈഎഫ്ഐ മുന്‍ നേതാവ് മനു തോമസിനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയ പാര്‍ട്ടി തീരുമാനം മാധ്യമങ്ങള്‍ക്ക് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി. ഇതിന് വേണ്ടി രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.വി. ഗോപിനാഥ്, എം. പ്രകാശന് എന്നിവര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണ കമ്മീഷന്.
നേരത്തെ സോഷ്യല്‍ മീഡിയയിലടക്കം മനു തോമസ് പാര്‍ട്ടിക്കെതിരെ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വഴിവിട്ട വ്യാപാരബന്ധങ്ങളെത്തുടര്‍ന്ന് മനുവിനെ പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കിയെന്ന തരത്തില്‍ ഒരു മാധ്യമത്തിന് വാര്‍ത്ത നല്‍കിയതാണ് വിവാദമായതെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. തുടര്‍ന്ന് ആരോപണങ്ങളുമായി മനു രംഗത്തെത്തിയിരുന്നു. ഇതിനോട് പി. ജയരാജന് പ്രതികരിച്ചത് അനവസരത്തിലുള്ളതാണെന്നും വിലയിരുത്തലുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.