പാർലമെന്റിൽ മോദി-രാഹുല്‍ പോര്: രാഹുലിൻ്റെ ഹിന്ദു പരാമർശത്തിൽ ഭരണപക്ഷ ബഹളം,,

ന്യൂഡൽഹി : രാഹുല്‍ ഗാന്ധിയുടെ പാർലമെന്റിലെ പ്രസംഗത്തിലെ 'ഹിന്ദു' പരാമർശത്തിന്റെ പേരില്‍ മോദി-രാഹുല്‍ പോര്. 'ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു, നിങ്ങള്‍ ഹിന്ദുവല്ല.

ഹിന്ദുവിന്റെ പേരില്‍ അക്രമണം നടക്കുന്നുവെന്നുമുളള രാഹുല്‍ ഗാന്ധിയുടെ സഭയിലെ പരാർമർശത്തിന്മേലാണ് ഭരണപക്ഷം ബഹളം വെച്ചത്. ഇതോടെ രാഹുവിൻറെ പ്രസംഗത്തില്‍ ഇടപെട്ട നരേന്ദ്രമോദി ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് തിരിച്ചടിച്ചു. 

ഞാൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാല്‍ ബിജെപിയല്ലെന്നും രാഹുലും മറുപടി നല്‍കി. ഇതോടെ രാഹുല്‍ സഭാ നിയമം ലംഘിക്കുന്നുവെന്ന് ഇടപെട്ട് അമിത് ഷാ പറഞ്ഞു. രാഹുല്‍ നിയമപ്രകാരം സംസാരിക്കണമെന്ന് സ്പീക്കർ ഓം ബിർളയും പറഞ്ഞു.

രാഹുലിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ ബിജെപിയുടെ ആശയങ്ങള്‍ പ്രതിരോധിച്ചു, ഭരണഘടനയ്ക്കെതിരായ അക്രമത്തെ ചെറുത്തു. ഇപ്പോഴും ഇത്തരം ആശയങ്ങളെ എതിർത്ത പലരും ജയിലിലാണ്, ചിലർ പുറത്തിറങ്ങി. ജനങ്ങളും ഞാനും ആക്രമിക്കപ്പെട്ടു. 

സർക്കാറിന്റെ ഉത്തരവ് പ്രകാരവും, പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരവുമാണ് ഞാൻ ആക്രമിക്കപ്പെട്ടത്. തന്റെ പാർലമെന്റ് അംഗത്വം പോലും റദ്ദാക്കപ്പെട്ടു, 24*7 ആക്രമിക്കപ്പെട്ടു. 55 മണിക്കൂർ ഇഡി എന്നെ ചോദ്യം ചെയ്തു, അത് ഞാൻ ആസ്വദിച്ചു.

പ്രസംഗത്തില്‍ ശിവന്റെ ചിത്രം രാഹുല്‍ ഉയർത്തിക്കാട്ടി. ഇതോടെ സ്പീക്കർ ഇടപെട്ടു. ചിത്രം കാണിക്കാനാകില്ലേയെന്ന് രാഹുല്‍ ചോദിച്ചു. നേരിടുന്ന ഒന്നിനെയും ഭയക്കരുത് എന്നാണ് ശിവന്റെ ചിത്രം നല്കുന്ന സന്ദേശം. 

പ്രതിപക്ഷത്തിരിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്. അധികാരത്തേക്കാള്‍ ശക്തിയുണ്ട് ഇതിന്. ശിവനൊപ്പമുള്ള ത്രിശൂലം സമാധാനത്തിന്റെ പ്രതീകമാണ്. അതുകൊണ്ട് ശിവന്റെ പിറകിലാണ് ത്രിശൂലമുള്ളത്. അഹിംസയുടെ പ്രതീകം കൂടിയാണ് ശിവൻറെ ചിത്രത്തിലുള്ളത്.

ശിവൻറെ അഭയമുദ്രയാണ് കോണ്‍ഗ്രസിൻറെ ചിഹ്നമെന്ന് രാഹുല്‍. പ്രസംഗത്തില്‍ ദൈവവുമായി നേരിട്ട് ബന്ധമുള്ള പ്രധാനമന്ത്രിണെന്നും മോദിയെ പരിഹസിച്ചു. ഗാന്ധിജിയെ ഉയർത്തെഴുന്നേല്പിച്ചത് ഒരു സിനിമയെന്ന് മോദി പറഞ്ഞു. ഇതിനെക്കാള്‍ അജ്ഞതയുണ്ടോ ? ഈ രാജ്യം അഹിംസയുടേതാണ്, ഭയത്തിന്റെയല്ല. 

ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ സദാസമയവും വെറുപ്പ് പറയുന്നു, നിങ്ങള്‍ ഹിന്ദുവല്ലെന്നും സത്യത്തിനൊപ്പമുള്ളവരാണ് ഹിന്ദുവെന്നും മോദിയോടും ബിജെപിയോടും രാഹുല്‍ പറഞ്ഞു. നരേന്ദ്രമോദി ഹിന്ദു സമാജം മുഴുവനല്ല. ബിജെപിയും ആർഎസ്‌എസും മുഴുവൻ ഹിന്ദു സമാജമല്ല.

ഈ രാജ്യത്ത് എത്രത്തോളം ഭയം നിങ്ങള്‍ നിറച്ചു. അയോധ്യയില്‍ ക്ഷേത്ര ഉദ്ഘാടനം നടക്കുമ്പോള്‍ അംബാനിയും അദാനിയുമുണ്ട്. എന്നാല്‍ അയോധ്യ വാസികള്‍ ഉണ്ടായിരുന്നില്ല. ഉദ്ഘാടന ദിവസം അവിടുത്തെ സാധാരണക്കാരെയും കൃഷിക്കാരെയും അടുത്തേക്ക് പോലും പോകാനനുവദിച്ചില്ല. 

മോദി അയോധ്യയില്‍ മത്സരിക്കണോയെന്ന് രണ്ട് തവണ പരിശോധിച്ചു. സർവേ നടത്തിയവർ വേണ്ടെന്ന് പറഞ്ഞു . അതിന് ശേഷമാണ് വാരാണസിയില്‍ മത്സരിച്ച്‌ രക്ഷപ്പെട്ടത്. രാവിലെ തന്നെ കണ്ടപ്പോള്‍ രാജ്നാഥ് സിംഗ് ചിരിച്ചു, മോദി ചിരിച്ചില്ല.

അഗ്നിവീർ പദ്ധതിയില്‍ സൈന്യത്തില്‍ ചേർന്ന യുവാവ് വീരമൃത്യ വരിച്ചു, എന്നാല്‍ വീരമൃത്യുവെന്ന് അംഗീകരിക്കാൻ സർക്കാർ തയാറായില്ലെന്ന് രാഹുല്‍. അഗ്നിവീർ പദ്ധതി നിങ്ങള്‍ക്ക് മികച്ചതാകും. എന്നാല്‍ തങ്ങള്‍ അത് റദ്ദാക്കുമെന്ന് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് മണിപ്പൂർ സംസ്ഥാനം പോലുമല്ല, അവിടെ കലാപവുമില്ല എന്നാണ് പ്രധാനമന്ത്രി കരുതുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !