ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സില്‍ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി ഇന്ത്യയുടെ അഭിമാന താരമായി മാറിയിരിക്കുകയാണ് ഹരിയാന സ്വദേശിയായ മനു ഭാകര്‍. ഇതിന് പിന്നാലെ മനു ഭാകറിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
ഒരുപാട് അഭിനന്ദനങ്ങള്‍ മനു. നിങ്ങളുടെ വിജയത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. 0.1 പോയിന്റിന് വെള്ളി നഷ്ടപ്പെട്ടെങ്കിലും രാജ്യത്തിന് നിങ്ങള്‍ അഭിമാനമായി. നിങ്ങള്‍ക്ക് രണ്ട് തരത്തിലുള്ള പ്രശംസയാണ് ലഭിക്കുന്നത്. നിങ്ങള്‍ വെങ്കല മെഡല്‍ നേടി. ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഷൂട്ടറായി. ടോക്കിയോ ഒളിംപിക്സില്‍ റൈഫിള്‍ നിങ്ങളെ ചതിച്ചു.എന്നാല്‍ ഇത്തവണ നിങ്ങള്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നു. മറ്റ് വിഭാഗങ്ങളിലും നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'- മോദിയുടെ വാക്കുകള്‍
ഇന്ത്യന്‍ അത് ലറ്റുകള്‍ക്ക് അവിടെ ലഭിക്കുന്ന സൗകര്യങ്ങള്‍ എല്ലാം മികച്ചതാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 2024ലെ ഒളിംപിക്സ് മെഡല്‍ നേട്ടത്തിന് ശേഷം മനുവിന് തന്റെ കുടുംബവുമായി സംസാരിക്കാന്‍ അവസരം ലഭിച്ചോ?.
മനുവിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്ത അവരുടെ കുടുംബത്തിനും ഇത് അഭിമാന നിമിഷമാണ്'- മോദി കൂട്ടിച്ചേര്‍ത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.