പെട്രോള്‍ വില ഉടനെ കുറക്കാം; സംസ്ഥാനങ്ങള്‍ ഈ കാര്യം ചെയ്‌താല്‍ മതി; നിർദേശവുമായി നിര്‍മലാ സീതാരാമൻ,

ന്യൂഡല്‍ഹി: സംസ്ഥാന സർക്കാരുകള്‍ നിർദ്ദേശം അംഗീകരിച്ച്‌ അനുയോജ്യമായ നിരക്ക് നിശ്ചയിച്ചാല്‍ പെട്രോളിനും ഡീസലിനും വാറ്റ് (മൂല്യവർദ്ധിത നികുതി) എന്നതിന് പകരം ജിഎസ്ടി (ചരക്ക് സേവന നികുതി) പ്രകാരം നികുതി ചുമത്താമെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമ്മല സീതാരാമൻ

സംസ്ഥാനങ്ങള്‍ നിരക്ക് നിശ്ചയിച്ച്‌ എല്ലാവരും ഒത്തുചേരുകയും ജിഎസ്ടിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് തീരുമാനിക്കുകയും ചെയ്താല്‍, ഞങ്ങള്‍ക്ക് അത് ഉടനടി നടപ്പിലാക്കാൻ കഴിയും,' ധനമന്ത്രി വെളിപ്പെടുത്തി.

നിലവില്‍ പെട്രോളിനും ഡീസലിനും ഓരോ സംസ്ഥാനങ്ങള്‍ക്കനുസരിച്ച്‌ വ്യത്യസ്ത വിലയാണുള്ളത് , കാരണം ഓരോ സംസ്ഥാനവും ചുമത്തുന്നത് വ്യത്യസ്ത നികുതിയാണ്, 

ഇതിനു ശേഷം കേന്ദ്രത്തിൻ്റെ എക്സൈസ് ഡ്യൂട്ടി ഇതിന് മുകളില്‍ ഈടാക്കുന്നു, അതായത് അന്തിമ ഉപഭോക്താവ് രണ്ട് തവണ നികുതി അടയ്ക്കുന്നു - ഒരിക്കല്‍ സംസ്ഥാന സർക്കാരിനും പിന്നെ വീണ്ടും കേന്ദ്രത്തിനും.

രണ്ടും ജിഎസ്ടി ലിസ്റ്റിലേക്ക് മാറ്റിയാല്‍ പിന്നെ ഉപഭോക്താവ് ഒരു തവണ മാത്രമേ നികുതി അടക്കേണ്ടി വരുകയുള്ളൂ, ഇത് പെട്രോള്‍ വില ഗണ്യമായി കുറയുന്നതിന് കാരണമാകും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !