വീട്ടു മുറ്റത്ത് ഉണ്ടെങ്കിലും നമ്മള്‍ പലപ്പോഴും അവഗണിക്കുന്ന ഒന്നാണ് പപ്പായ. പപ്പായയുടെ കായ മാത്രമല്ല ഇലയും വളരെയധികം ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് എന്ന് എത്രപേർക്കറിയാം.
പപ്പെയ്ൻ ധാരാളമായി അടങ്ങിയ പപ്പായ ഇല ചർമ്മത്തിലെ സുഷിരങ്ങളില്‍ നിന്ന് എണ്ണയും അഴുക്കും നീക്കം ചെയ്യാനും ചർമ്മത്തെ മൃദുത്വമുള്ളതും തിളക്കം ഉള്ളതും ആക്കി തീർക്കാനും സഹായകരമാണ്.പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അലട്ടുന്നവർക്ക് പപ്പായ ഇല അരച്ച് ജ്യൂസ് ആയി കുടിക്കുന്നത് വളരെ നല്ലതാണ്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ദഹന പ്രശ്നങ്ങള്‍ കുറക്കുന്നതിന് ഇത് ഗുണം ചെയ്യും.
ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ നിരവധിയുള്ള സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ മുടിയുടെ വളർച്ച മെച്ചപ്പെടുത്തുന്നതിനും പപ്പായ ഇല ഗുണം ചെയ്യും. തെളിഞ്ഞതും മൃദുത്വമുള്ളതുമായ യുവത്വമുള്ള ചർമം നില നിർത്തുന്നതിന് പപ്പായ ഇല പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. അപ്പൊ പിന്നെ എങ്ങനാ, ദിവസവും സുലഭമായി ലഭിക്കുന്ന പപ്പായ ഇല ശീലമാക്കിയാലോ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.