യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്വര്‍ണ്ണത്തില്‍ മുത്തമിട്ട് അയർലണ്ട് റിലേ ടീം

റോമില്‍ നടന്ന യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിന്റെ മിക്‌സഡ് റിലേ ടീമിന് സ്വര്‍ണ്ണം. 1998-ല്‍ 5,000 മീറ്ററിലും, 10,000 മീറ്ററിലും സോണിയ ഒ സള്ളിവന്‍ സ്വര്‍ണ്ണം നേടിയ ശേഷം ഇതാദ്യമായാണ് യൂറോപ്യന്‍ അതില്റ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍  അയർലണ്ട് പച്ചപ്പട സ്വര്‍ണ്ണം നേടുന്നത്.   


Chris O’Donnell, Rhasidat Adeleke, Thomas Barr,Sharlene Mawdsley എന്നിവരുടെ അയർലണ്ട് മിക്സഡ് റിലേ ടീം, സംഘം റെക്കോർഡ് സമയത്തിൽ ഫിനിഷ് ചെയ്തു. 4×400 മീറ്റര്‍ റിലേയിലാണ് 3:09.92 മിനിറ്റില്‍ കുതിച്ച് പാഞ്ഞ് സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്.  ലോക റെക്കോര്‍ഡിന് ഒരു സെക്കന്റ് മാത്രം പിന്നിലാണ് അയര്‍ലണ്ടിന്റെ ഫിനിഷിങ്. 3:10.69 എന്ന സമയത്തില്‍ ഇറ്റലി രണ്ടാമതും, 3:10.73 സമയത്തില്‍ നെതര്‍ലണ്ട്‌സ് മൂന്നാമതും ഫിനിഷ് ചെയ്തു.

അയര്‍ലണ്ടിന്റെ ചാംപ്യന്‍ഷിപ്പ് ചരിത്രത്തിലെ രണ്ടാമത്തെ സ്വര്‍ണ്ണ നേട്ടവുമാണിത്. ഈ ഫിനിഷിങ് സമയം പുതിയ ദേശീയ, യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് റെക്കോര്‍ഡുകളുമാണ് എന്നത് നേട്ടത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !