എതിര്‍പ്പുണ്ടെങ്കിൽ മറ്റൊരാളെ കയ്യേറ്റം ചെയ്യുന്നത് എങ്ങനെ ശരിയാകും?: ഇന്ന് കരണത്തടിച്ചു ;ഇനി തോക്ക് എടുത്ത് വെടിവച്ചാലോ? കേസെടുക്കണം; അഹാന,

എതിര്‍പ്പുണ്ടെങ്കിൽ മറ്റൊരാളെ കയ്യേറ്റം ചെയ്യുന്നത് എങ്ങനെ ശരിയാകും?: ഇന്ന് കരണത്തടിച്ചു ;ഇനി തോക്ക് എടുത്ത് വെടിവച്ചാലോ? കേസെടുക്കണം; അഹാന,

നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ വിമാനത്താവളത്തില്‍ വച്ച്‌ തല്ലിയ സംഭവത്തില്‍ പ്രതികരിച്ച്‌ നടി അഹാന കൃഷ്ണ. സിഐഎസ്‌എഫ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ് എടുക്കണം, അടുത്ത തവണ ദേഷ്യം വരുമ്പോള്‍ അവര്‍ തോക്കെടുത്ത് വെടി വച്ചലോ എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഹാന ചോദിക്കുന്നത്.

ഞാന്‍ കങ്കണയുടെ ആരാധിക ഒന്നുമല്ല. പക്ഷേ ഇപ്പോള്‍ നടന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. സുരക്ഷാ ഉദ്യോഗസ്ഥയോ മറ്റാരോ ആകട്ടെ, വ്യക്തിപരമായി എതിര്‍പ്പുണ്ടെന്ന് വെച്ച്‌ ഇങ്ങനെ പൊതുവിടത്തില്‍ മറ്റൊരാളെ കയ്യേറ്റം ചെയ്യുന്നത് എങ്ങനെ ശരിയാകും?"

മര്യാദ, നീതി ഇവയൊക്കെയില്ലേ? തീര്‍ച്ചയായും ഇവര്‍ക്കെതിരെ കേസെടുക്കണം. അടുത്ത തവണ ദേഷ്യം വരുമ്പോള്‍ ഇവര്‍ തോക്കെടുത്ത് വെടിവെക്കില്ലെന്ന് ആര് കണ്ടു?" എന്നാണ് അഹാന കുറിച്ചിരിക്കുന്നത്. വ്യാഴാഴ്ച ആയിരുന്നു ഛണ്ഡീഗഢ് വിമാനത്താവളത്തില്‍ വച്ച്‌ കങ്കണയ്‌ക്ക് അടിയേറ്റത്.

സെക്യൂരിറ്റി ചെക്കിനിടെ സിഐഎസ്‌എഫിലെ ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ കങ്കണയുടെ കരണത്തടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇവരെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കര്‍ഷക സമരത്തില്‍ പങ്കെടുത്തവരെ കങ്കണ ആക്ഷേപിച്ചതാണ് പ്രകോപനത്തിന് കാരണമായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network