അയര്‍ലണ്ടിലെ പ്രധാനപ്പെട്ട മൂന്ന് വോട്ടെടുപ്പുകള്‍ ആണ് ഇന്നലെ നടന്നത്. യൂറോപ്യന്‍, ലോക്കല്‍ തിരഞ്ഞെടുപ്പുകളില്‍ രാജ്യത്തെ 50 ശതമാനത്തോളം പേര്‍ വോട്ടു ചെയ്തു. വോട്ടെണ്ണൽ തുടരുകയാണ്, ഇന്ന് ഉച്ചകഴിഞ്ഞ് പ്രാദേശിക തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ കാണാൻ തുടങ്ങും.
ലോക്കല്‍ കൗണ്‍സില്‍, യൂറോപ്യന്‍ പാരലമെന്റ് തെരഞ്ഞെടുപ്പുകള്‍ക്ക് പുറമെ ഇതാദ്യമായി വോട്ടര്‍മാര്‍ക്ക് ലിമെറിക്കിലെ മേയറെ നേരിട്ട് തെരഞ്ഞെടുക്കാനും അവസരം ലഭിച്ച തെരെഞ്ഞെടുപ്പ് വളരെ അധികം ഉത്ഘണ്ടയോടെ ആണ് സ്ഥാനാർത്ഥികൾ ഉൾപ്പടെ വീക്ഷിക്കുന്നത്.
അയർലണ്ടിൽ 31 ലോക്കല്‍ അതോറിറ്റുകളാണ് ഉള്ളത്. ആകെ 166 ഇലക്ടറല്‍ ഏരിയകളും, അവയില്‍ നിന്നും 949 കൗണ്‍സിലര്‍മാരുമാണ് തെരഞ്ഞെടുക്കപ്പെടുക. ഓരോ കൗണ്ടിയും സിറ്റി കൗണ്‍സിലും തിരഞ്ഞെടുപ്പിനായി ലോക്കല്‍ ഇലക്ടറല്‍ ഏരിയകളായി തിരിച്ചിട്ടുണ്ട്.
ഇത്തവണ ഫിന ഫാള്‍ ,ഫിനഗേല്‍, സിന്‍ ഫെയ്ന്‍-എല്ലാ ഇലക്ടറല്‍ ഏരിയയിലും തുല്യ എണ്ണം സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്. ഇന്‍ഡിപെന്‍ഡന്റ് അയര്‍ലന്‍ഡ്, ദി ഐറിഷ് പീപ്പിള്‍ തുടങ്ങിയ പുതിയ പാര്‍ട്ടികളില്‍ നിന്നുള്ളതിന് പുറമേ 500 ലേറെ സ്വതന്ത്രരും ഈ വര്‍ഷം മല്‍സര രംഗത്തിറങ്ങി.
2,171 സ്ഥാനാര്‍ത്ഥികളാണ് ആകെ തിരഞ്ഞെടുപ്പ് രംഗത്തുള്ളത്.വിജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് പരമാവധി രണ്ട് ടേം വരെ സേവനം ചെയ്യാം.അഞ്ച് വര്‍ഷമാണ് ഒരു ടേമിന്റെ കാലാവധി.
കുടിയേറ്റ-അഭയാർത്ഥി പ്രശ്‌നങ്ങള്‍, ഭവന പ്രതിസന്ധി, ജീവിതച്ചെലവ് വര്‍ദ്ധന എന്നിങ്ങനെ അനവധിയായ രാഷ്ട്രീയ- സാമൂഹിക ചര്‍ച്ചകള്‍ ഈ തിരഞ്ഞെടുപ്പിനെ ബാധിക്കും നിലവില്‍ ഭരണം നടത്തുന്ന Fine Gael, Fianna Fail, Green Party സഖ്യസര്‍ക്കാര്‍, ഭരണവിരുദ്ധവികാരം ഇല്ലാതെ ജനപിന്തുണ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, പ്രധാന പ്രതിപക്ഷമായ Sinn Fein തങ്ങളുടെ നില മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കുന്നു.
യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ വരെ ആരംഭിക്കില്ല. യൂറോപ്യന്‍ പാരലമെന്റ് തെരഞ്ഞെടുപ്പുകളിൽ ഫലം ഇന്ന് അറിയുവാൻ സാധിക്കില്ല. മറ്റ് രാജ്യങ്ങളിൽ കൂടെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആണിത്. തിങ്കളാഴ്ചയാണ് ലിമെറിക് മേയർ വോട്ടെണ്ണൽ നടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.